ആപ്പ്ജില്ല

തിങ്കളഴ്ചയോടെ മഴ വീണ്ടും ശക്തി പ്രാപിക്കും: പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു

ന്യൂനമർദ്ദം ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ, പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Samayam Malayalam 9 Aug 2019, 5:30 pm
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെങ്കിലും പൂർണമായി ആശങ്കയൊഴിഞ്ഞെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ രണ്ട് ദിവസത്തിനുള്ളിൽ കുറയുമെങ്കിലും തിങ്കളാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്.
Samayam Malayalam kerala heavy rain


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായാണ് മുന്നറിയിപ്പ്. നിലവിൽ ഒമ്പത് ജില്ലകളിലാണ് റെഡ് അലർട്ട്. നാളെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ മാത്രമേ കാലാവസ്ഥയുടെ കൃത്യമായ റിപ്പോർട്ട് നൽകാൻ കഴിയൂ.

എന്നാൽ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്ന സംശയം ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ വർഷത്തേതിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചയോടെ മഴ ശക്തമായി വീണ്ടും തുടരുകയാണെങ്കിൽ കൂടുതൽ ഉരുൾപ്പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്