ആപ്പ്ജില്ല

ലാവ്‍ലിൻ: രണ്ട് കോടതികൾ കുറ്റവിമുക്തരാക്കിയതാണ്, ശക്തമായ വാദങ്ങൾ ഉന്നയിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി

ലാവ്‍ലിൻ അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്

Samayam Malayalam 8 Oct 2020, 5:21 pm
ന്യൂഡൽഹി: ലാവ്‍ലിൻ കേസിൽ സിബിഐ നൽകിയ ഹർജി സുപ്രീംകോടതി ഈ മാസം 16ലേക്ക് മാറ്റി. കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് പേരെയും രണ്ട് കോടതികളും വെറുതെ വിട്ടതാണെന്നും അതിനാൽ ശക്തമായ വാദങ്ങൾ ഉന്നയിക്കേണ്ടിവരുമെന്നും കോടതി സിബിഐയോട് പറഞ്ഞു. ദേശീയ മാധ്യമമായ 'ലൈവ് ലോ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam Supreme court
സുപ്രീംകോടതി. Photo: TOI


ലാവ്‍ലിൻ അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിരീക്ഷണം. കേസിൽ വിചാരണ കോടതിയും ഹൈക്കോടതിയും മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Also Read : സംസ്ഥാനത്ത് ബാറുകള്‍ ഉടനെ തുറക്കില്ല: ഉന്നതതലയോഗത്തില്‍ തീരുമാനമായി

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാമെന്ന് സിബിഐക്ക് വേണ്ടി ഇന്ന് ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പതിനാറിലേക്ക് മാറ്റിയിരിക്കുന്നത്.

ജസ്റ്റിസ് യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണ ജസ്റ്റിസ് ലളിത് കേസ് കേൾക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു. 2017 ഒക്ടോബറിലാണ് ലാവ്‍ലിൻ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്.

Also Read : ആഴ്‍ച്ച 10,000 ടിക്കറ്റുകള്‍; സര്‍വീസിന് നാല് വിമാനക്കമ്പനികള്‍; ഇന്ത്യ - ഒമാന്‍ യാത്ര ഇന്ന് മുതല്‍

കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഒന്നാം പ്രതിയായിരുന്ന മുന്‍ ഊര്‍ജജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, എട്ടാം പ്രതിയായിരുന്ന മുന്‍ ജോയിന്‍റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണ കോടതി നടപടി 2017 ഓഗസ്റ്റ് 23നാണ് ഹൈക്കോടതി ശരിവച്ചത്. ഇതിനെതിരെയാണ് സിബിഐയുടെ ഹർജി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്