ആപ്പ്ജില്ല

മൂന്നാര്‍ കേറ്ററിങ്ങ് കോളേജിലും വിദ്യാര്‍ഥി പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്

മൂന്നാറിലെ കൈയേറ്റ ഭൂമിയിലാണ് ഈ കോളേജ് എന്നത് നേരത്ത വ്യക്തമായിരുന്നു

TNN 18 Jan 2017, 12:40 pm
ചിന്നക്കനാല്‍: തച്ചങ്കേരി ഫൗണ്ടേഷന് കീഴില്‍ സൂര്യനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ കേറ്ററിങ് കോളേജിനെതിരെ മാധ്യമ റിപ്പോര്‍ട്ട്. കോളേജില്‍ കുട്ടികളെ പീഡിപ്പിക്കുന്നതായി വിദ്യാര്‍ഥികൾ തന്നെ വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജിന് ചുറ്റും ഇലട്രിക്ക് കമ്പിവേലികള്‍ക്കൊണ്ട് തീര്‍ത്ത മതിലാണെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.
Samayam Malayalam students are tortured in munnar catering college report says
മൂന്നാര്‍ കേറ്ററിങ്ങ് കോളേജിലും വിദ്യാര്‍ഥി പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്


500 മുതല്‍ 5000 വരെയുള്ള ഫൈനും പെണ്‍കുട്ടികളുടെ ടോയ്‍‍ലറ്റ് അടക്കം കഴുകിക്കുന്ന പ്രാകൃത ശിക്ഷാ രീതിയും ചെയര്‍മാന്‍ ടൈസന്‍ ജെ തച്ചങ്കേരി നടപ്പാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴ്സ് ഇടക്ക് നിര്‍ത്തിയാല്‍ 5 ലക്ഷം രൂപവരെ പിഴ അടക്കണമെന്ന് വിദ്യാര്‍ഥികൾ വ്യക്തമാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാറിലെ കൈയേറ്റ ഭൂമിയിലാണ് ഈ കോളേജ് എന്നത് നേരത്ത വ്യക്തമായിരുന്നു. അതിന് പിന്നാലെയാണ് കോളേജിനുള്ളിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് തെളിയുന്നത്.

Students are tortured in Munnar Catering College: Report Says

As per recent Reports says Munnar Collage Students are tortured by management.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്