ആപ്പ്ജില്ല

മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ സദാചാര സമയക്രമത്തിനെതിരെ വിദ്യാര്‍ഥിസമരം

വൈകിട്ട് ഏഴരയ്ക്ക് ഹോസ്റ്റലിൽ കയറണമെന്നത് അപ്രായോഗികമെന്ന് കുട്ടികള്‍

Samayam Malayalam 15 Sept 2018, 11:29 am
കോട്ടയം: വൈകിട്ട് ഏഴരയ്ക്കുള്ളിൽ ഹോസ്റ്റലിനുള്ളിൽ കയറണമെന്ന മെഡ‍ിക്കൽ കോളേജ് വനിതാ ഹോസ്റ്റലിലെ നിബന്ധനയ്ക്കെതിരെ സമരം ചെയ്ത് വിദ്യാര്‍ഥിനികള്‍. നിബന്ധന അപ്രായോഗികമാണെന്ന് കാണിച്ച് നിരവധി തവണ രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നെങ്കിലും വൈകിയെത്തുന്ന കുട്ടികളെ അധികൃതര്‍ ശാസിക്കുന്നത് പതിവായിരുന്നു. ഒടുവിൽ സദാചാരനിയമം മാറ്റാൻ കുട്ടികള്‍ക്ക് നാല് മണിക്കൂര്‍ സമരം ചെയ്യേണ്ടി വന്നു.
Samayam Malayalam image


കോട്ടയം മെഡിക്കൽ കോളേജിനു മുന്നിലാണ് വെള്ളിയാഴ്ച രാത്രി സമരം തുടങ്ങിയത്. പഠനത്തിന്‍റെ ഭാഗമായി ലേബര്‍ റൂമിലും അത്യാഹിതവിഭാഗത്തിലും സേവനമനുഷ്ഠിക്കുന്ന കുട്ടികള്‍ ഹോസ്റ്റലിൽ എത്തുമ്പോള്‍ ഏഴര കഴിയുന്നത് പതിവാണ്. അപ്പോള്‍ അധികൃതര്‍ സദാചാര പോലീസ് ചമയുമെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു.

ഒടുവിൽ സഹികെട്ട് വിദ്യാര്‍ഥിനികള്‍ സമരം ചെയ്തപ്പോഴാണ് വിഷയത്തിൽ ചര്‍ച്ച നടന്നത്. ഹോസ്റ്റലിലെ സമയക്രമം പരിഷ്കരിക്കാമെന്ന് പ്രിൻസിപ്പാള്‍ ഉറപ്പ് നല്‍കുകയായിരുന്നു. എന്നാൽ പ്രിൻസിപ്പാള്‍ ഇത് താത്കരാലികമായി എഴുതി നല്‍കിയാൽ മതിയാവില്ലെന്നും പിടിഎ എക്സിക്യൂട്ടീവ് വിളിച്ച് നിയമം മാറ്റിയെഴുതണമെന്നുമാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം.

(ചിത്രം: മാതൃഭൂമി)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്