ആപ്പ്ജില്ല

ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ: ജോയ്സ് ജോര്‍ജിന് നോട്ടീസ്

ഭൂമിസംബന്ധമായ മുഴുവൻ രേഖകളും ഹാജരാക്കണം

TNN 27 Oct 2017, 3:14 pm
ദേവികുളം: ഇടുക്കി ജില്ലയിലെ കൊട്ടക്കാമ്പൂര്‍ വില്ലേജിൽ വ്യാജരേഖകളുപയോഗിച്ച് ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തിൽ ഇടുക്കി എംപി ജോയ്സ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കും ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാറിന്‍റെ നോട്ടീസ്. ഭൂമിസംബന്ധമായ മുഴുവൻ രേഖകളുമായി നവംബര്‍ 7ന് ദേവികുളം സബ്-കളക്ടര്‍ ഓഫീസിൽ ഹാജരാകാനാണ് എംപി ഉള്‍പ്പെടെ 38 പേര്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
Samayam Malayalam sub collector sends notice to joice george mp
ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ: ജോയ്സ് ജോര്‍ജിന് നോട്ടീസ്


കൊട്ടക്കാമ്പൂര്‍ സ്വദേശികളായ എട്ടുപേരുടെ ഭൂമി ജോയ്സ് ജോര്‍ജും കുടുംബാംഗങ്ങളും ചേര്‍ന്ന് വ്യാജരേഖകളുപയോഗിച്ച് തട്ടിയെടുത്തെന്നാണ് കേസ്. 2015 ജനുവരി ഏഴിനാണ് ദേവികുളം പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നാര്‍ ഡിവൈഎസ്‍‍പിയ്ക്കാണ് കേസിന്‍റെ അന്വേഷണചുമതല.

Sub-collector sends notice to Joice George MP

With regards to Kottakamboor land case, Devicolam Sub-collector V R Premkumar sent notice to Joice Geroge MP along with his 37 relatives to present the documents.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്