തൃശൂര്‍: തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പോലീസ് അക്കാദമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ അനില്‍കുമാറാണ് മരിച്ചത്.
1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍. അയ്യന്തോള്‍ സ്വദേശിയാണ്. അനില്‍കുമാര്‍ കുറച്ചുനാളായി മെഡിക്കല്‍ ലീവിലായിരുന്നു. മൃതദേഹം തൃശൂര്‍ ദയ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.