ആപ്പ്ജില്ല

ശുഹൈബ് വധം: സംസ്ഥാന സർക്കാർ പ്രതിരോധത്തിൽ

ശുഹൈബ് കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചിട്ടും ഒന്നരമണിക്കൂറോളം കഴിഞ്ഞാണ് പോലീസ് എത്തിയത്

TNN 18 Feb 2018, 8:43 am
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട ആറു ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിനുള്ള അവ്യക്തത സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ശക്തമായ അന്വേഷണം നടക്കുന്നുവെന്ന് വെളിപ്പെടുത്താൻ പോലീസ് ഇത് വരെ തയ്യാറായിട്ടില്ല. ഷുഹൈബ് മരിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് പോലീസ് വീട്ടിൽ എത്തിയതെന്ന ആക്ഷേപം നിലനിൽക്കുന്നു. എന്നാൽ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്നും അതിൽ തൃപ്തനാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Samayam Malayalam suhaib murder state government in defence
ശുഹൈബ് വധം: സംസ്ഥാന സർക്കാർ പ്രതിരോധത്തിൽ


കുറ്റവാളികൾ ആരാണെന്ന കാര്യം ഇനിയും വെളിപ്പെട്ടിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ഇരിട്ടി ഡിവൈഎസ്‌പി പ്രജീഷ് തോട്ടത്തിൽ പറഞ്ഞു. ശുഹൈബ് കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചിട്ടും ഒന്നരമണിക്കൂറോളം കഴിഞ്ഞാണ് പോലീസ് എത്തിയത്. കോൺഗ്രസ് പോഷകസംഘടനകൾ പോലീസ് അലംഭാവമാരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം,സംസ്ഥാന പോലീസ് ശുഹൈബ് വധം അന്വേഷിക്കുന്നതിൽ തൃപ്തിയും വിശ്വാസവുമില്ലെന്ന് തുറന്ന് പറഞ്ഞ് ബന്ധുക്കൾ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കുമെന്ന് പിതാവ് സി.പി.മുഹമ്മദ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്