ആപ്പ്ജില്ല

സ്വയം തീകൊളുത്തിയ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി

തീപിടിച്ച നിലയില്‍ ആശുപത്രിയുടെ തീവ്രപരിചരണവിഭാഗത്തിന് മുന്നിലേക്ക് ഓടിക്കയറുകയായിരുന്നു

Samayam Malayalam 24 Jul 2018, 10:02 am
പെരിന്തല്‍മണ്ണ: സ്വയം തീകൊളുത്തി യുവാവ് ആശുപത്രിയിലേക്ക് യുവാവ് ഓടിക്കയറി. ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസ് (30) ആണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലാണ് സംഭവം നടന്നത്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.
Samayam Malayalam burnt man


ആശുപത്രിക്ക് എതിര്‍വശത്തുള്ള കടയുടെ വരാന്തയില്‍നിന്നും തീപിടിച്ച നിലയില്‍ ആശുപത്രിയുടെ തീവ്രപരിചരണവിഭാഗത്തിന് മുന്നിലേക്ക് ഓടിക്കയറുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ തുണിയും മറ്റും എറിഞ്ഞാണ് തീകെടുത്തിയത്.എന്നാല്‍ 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് ഇയാളെ മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്