ആപ്പ്ജില്ല

എലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ രാഷ്ട്രീയമില്ലെന്ന് ഭാര്യ

രാജേഷിന് രാഷ്ട്രീയ പ്രവര്‍ത്തനമില്ലായിരുന്നെന്നും സ്റ്റാന്‍ഡില്‍ ഓട്ടോ നിര്‍ത്തുന്നത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നും ഭാര്യ

Samayam Malayalam 23 Sept 2019, 1:34 pm

കോഴിക്കോട്: എലത്തൂരിലെ ഓട്ടോ ഡ്രൈവര്‍ രാജേഷിന്‍റെ ആത്മഹത്യക്ക് കാരണമായ മര്‍ദനത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് രാജേഷിന്‍റെ ഭാര്യ. രാജേഷിന് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഭാര്യ രജിഷ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തു.
Samayam Malayalam rajesh kozhikode


ഓട്ടോ സ്‍റ്റാന്‍ഡില്‍ ഓട്ടോറിക്ഷ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്നും രജിഷ പറഞ്ഞു. പത്തിലധികം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് രാജേഷ് പറഞ്ഞതായി രജിഷ പറഞ്ഞു. സ്റ്റാന്‍ഡില്‍ ഓട്ടോ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് രാജേഷിന് ഭീഷണിയുണ്ടായിരുന്നു. കക്ക വാരലടക്കമുള്ള ജോലി ചെയ്തിരുന്ന രാജേഷ് പണി കുറവായതിനെ തുടര്‍ന്നാണ് രാജേഷ് ബാങ്ക് വായ്‍പയെടുത്ത് ഓട്ടോ വാങ്ങിയത്.

ഓട്ടോയുമായി എലത്തൂര്‍ സ്റ്റാന്‍ഡിലെത്തിയ രാജേഷിനെ സി.ഐ.ടി.യു.ക്കാരായ തൊഴിലാളികള്‍ തടയുകയും പിന്നീട് മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.


Also Read സിപിഎം പ്രവർത്തകരുടെ മർദ്ദനം: തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു

15 പേര്‍ ചേര്‍ന്നാണ് രാജേഷിനെ മര്‍ദിച്ചതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.

സി.പി.എം. പ്രാദേശിക നേതാക്കളായ ശ്രീലേഷ്, ഷൈജു എന്നിവരും സി.പി.എം. പ്രവര്‍ത്തകന്‍ മുരളി, സി.ഐ.ടി.യു. എലത്തൂര്‍ യൂണിയന്‍ സെക്രട്ടറി ഖദ്ദാസി എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്