ഭാഗ്യം ഇനിയും പരീക്ഷിക്കാം; ഓണം, ക്രിസ്മസ് ബമ്പറിന് പിന്നാലെ മറ്റൊരു ബമ്പർ കൂടി; 10 കോടിയുമായി സമ്മർ ബമ്പർ

കേരള ലോട്ടറി വകുപ്പിൻ്റെ പത്തുകോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന സമ്മർ ബമ്പർ ഭാഗ്യക്കുറിയാണ് ഇനി ഭാഗ്യാന്വേഷികൾക്ക് മുന്നിലെത്തുന്നത്. സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 250 രൂപയാണ്

Samayam Malayalam
പത്തുകോടി രൂപ ഒന്നാം സമ്മാനവുമായി സമ്മർ ബമ്പർ
Edited byജിബിൻ ജോർജ് | Samayam Malayalam 25 Jan 2024, 8:36 am

ഹൈലൈറ്റ്:

  • പത്തുകോടി രൂപ ഒന്നാം സമ്മാനവുമായി സമ്മർ ബമ്പർ ഭാഗ്യക്കുറി.
  • 2024 മാർച്ച് 27ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ്.
  • സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 250 രൂപയാണ്.
തിരുവനന്തപുരം: ക്രിസ്മസ് - ന്യൂഇയർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞിട്ടും ബമ്പർ സ്വന്തമാക്കിയ ഭാഗ്യവാൻ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മുൻകാല അനുഭവങ്ങൾ കണക്കിലെടുത്ത് 20 കോടി സ്വന്തമാക്കിയ ഭാഗ്യവാൻ പേരു വെളിപ്പെടുത്താൻ സാധ്യതയില്ല. ഒന്നാം സമ്മാനമായി 20 കോടി രൂപ ലഭിക്കുമ്പോൾ രണ്ടാം സമ്മാനവും കോടികൾ തന്നെയാണ്. 20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നൽകുന്നത്. സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ മുതൽ മൂന്നുദിവസം അവധി; റിപ്പബ്ലിക്ക് ദിനവും അധ്യാപകരുടെ ക്ലസ്റ്റർ യോഗവും വരും ദിവസങ്ങളിൽ
ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റ് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണെന്നാണ് നിലവിലെ റിപ്പോർട്ട്. പാലക്കാട്ടെ ഏജൻ്റ് ഷാജഹാനിൽ നിന്നും തിരുവനന്തപുരത്തെ സബ് ഏജൻ്റ് ദുരൈരാജ് വാങ്ങി വിൽപ്പന നടത്തിയ XC 224091 എന്ന ടിക്കറ്റിനാണ് ക്രിസ്മസ് - ന്യൂഇയർ ബമ്പർ അടിച്ചത്. ആർക്കാണ് ഈ ടിക്കറ്റ് വിറ്റതെന്ന് അറിയില്ലെന്ന് ദുരൈരാജ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.


തിരുവോണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് അവസാനിച്ച് മാസങ്ങൾക്കകമാണ് ക്രിസ്മസ് - ന്യൂഇയർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഭാഗ്യാന്വേഷികളെ ആവേശത്തിലാക്കിയത്. എന്നാൽ, മറ്റൊരു ബമ്പർ ലോട്ടറി വിൽപ്പന കൂടി ആരംഭിക്കുകയാണ്. കേരള ലോട്ടറി വകുപ്പിൻ്റെ സമ്മർ ബമ്പർ ഭാഗ്യക്കുറിയാണ് ഇനി ഭാഗ്യാന്വേഷികൾക്ക് മുന്നിലെത്തുന്നത്.

ആകർഷകമായ സമ്മാനങ്ങളാൽ സമ്പന്നമാണ് സമ്മർ ബമ്പർ ഭാഗ്യക്കുറി. ഒന്നാം സമ്മാനമായി 10 കോടിയും രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയുമാണ് ജേതാക്കൾക്ക് ലഭിക്കുക. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നൽകുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

തദ്ദേശീയ കായിക മത്സരങ്ങളെ വിനോദസഞ്ചാരവുമായി കൂട്ടിയിണക്കും; മന്ത്രി പിഎ മുഹമ്മദ് റിയാസ്
സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 250 രൂപയാണ്. നറുക്കെടുപ്പ് 2024 മാർച്ച് 27ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ ബ്ലോ അപ്പ് ചലചിത്ര താരം സോനാ നായർക്ക് നൽകി മന്ത്രി കെഎൻ ബാലഗോപാൽ ഇന്നലെ പ്രകാശനം ചെയ്തു. ക്രിസ്മസ് - ന്യൂഇയർ ബമ്പർ ലോട്ടറി നറുക്കെടുപ്പിനിടെയാണ് സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ ബ്ലോ അപ്പ് നടന്നത്.

Read Latest World News and
Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ