ആപ്പ്ജില്ല

കൊലപാതകങ്ങൾ ജനാധിപത്യ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുന്നു: സുനിൽ പി ഇളയിടം

കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൻെറ പശ്ചാത്തലത്തിൽ പ്രതികരണവുമായി സുനിൽ പി ഇളയിടം. ഫാസിസ്റ്റുകൾക്ക് മാത്രമേ അക്രമ രാഷ്ട്രീയം ഗുണം ചെയ്യുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

Samayam Malayalam 18 Feb 2019, 12:34 pm
കൊച്ചി: കൊലപാതകങ്ങൾ ജനാധിപത്യ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുന്നുവെന്ന് എഴുത്തുകാരനും പ്രാസംഗികനുമായ സുനിൽ പി ഇളയിടം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിൻെറ പ്രതികരണം. ഫാസിസ്റ്റുകൾക്ക് മാത്രമേ അക്രമ രാഷ്ട്രീയം ഗുണം ചെയ്യുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Samayam Malayalam Sunil


സുനിൽ പി ഇളയിടത്തിൻെറ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം:

ഈ കൊലപാതകങ്ങൾ ജനാധിപത്യപരമായ രാഷ്ട്രീയത്തെ തന്നെയാണ് പരാജയപ്പെടുത്തുന്നത്. നീതിയുടെയും ധാർമ്മികതയുടെയും നവോത്ഥാന മൂല്യങ്ങളുടെയും വഴിയാണ് അത് അടച്ചു കളയുന്നത്. തെരുവിലെ ഇരുട്ടിൽ ഉയർന്നു താഴുന്ന കത്തികളും ഹിംസയുടെ ഇരുണ്ട ലോകങ്ങളും നിശ്ചയമായും ഫാസിസ്റ്റുകൾക്ക് മാത്രമേ ഗുണം ചെയ്യൂ. അതിലൂടെയുള്ള യാത്രകളും.


കാസര്‍ഗോഡ് കല്യോട്ടിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്ഐആര്‍ പുറത്ത് വന്ന് കഴിഞ്ഞു. സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

ഞായറാഴ്ച രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (ജോഷി) എന്നിവർ കൊല്ലപ്പെടുന്നത്. കാറിലെത്തിയ സംഘം ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്