ആപ്പ്ജില്ല

അമിത വില: കടകളിൽ നിന്ന് സാധനങ്ങൾ പിടിച്ചെടുത്തു

പിടിച്ചെടുത്ത സാധനങ്ങൾ തൃശൂർ, കൊടുങ്ങല്ലൂർ ഭാഗത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു.

Samayam Malayalam 23 Aug 2018, 4:34 pm
തൃശൂർ: പ്രളയകാലത്തും അമിത വില ഈടാക്കിയ സൂപ്പർമാർക്കറ്റിൽ നിന്ന് ഭക്ഷ്യ സാധനങ്ങൾ പിടിച്ചെടുത്തു. തൃശൂർ താലൂക്ക് പെരിങ്ങോട്ട്കരയിലെ സമൃദ്ധി സൂപ്പർമാർക്കറ്റിൽ നിന്നാണ് 3436 കിലോഗ്രാം പച്ചക്കറിയും കോഴിമുട്ടയും ജില്ലാ സിവിൽ സപ്ലൈസ് വകുപ്പ് പിടികൂടിയത്. പിടിച്ചെടുത്ത സാധനങ്ങൾ തൃശൂർ, കൊടുങ്ങല്ലൂർ ഭാഗത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു.
Samayam Malayalam potatoes


കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ വിവിധ പലചരക്ക്, പച്ചക്കറി കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സപ്ലൈസ് വകുപ്പ് പരിശോധന നടത്തിയിരുന്നു. അമിത വിലയീടാക്കുന്ന കടകളിൽ പരിശോധന നടത്താനും നടപടി കൈക്കൊള്ളാനും താലൂക്ക് സപ്ലൈസ് ഓഫീസർമാരുടെ നേതൃത്വത്തിൽ റേഷനിങ് ഇൻസ്‌പെക്ടർമാർ, പോലീസ്, ലീഗൽ മെട്രോളജി വകുപ്പ് എന്നിവർ സംഘടിതമായി സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചു.

ഇത്തരം കടകൾ കണ്ടെത്താനായി ഓഗസ്റ്റ് 16 മുതൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. അമിത വില ഈടാക്കുന്ന കടകളെ കുറിച്ച് ചുവടെ നൽകുന്ന നമ്പറുകളിൽ പരാതി അറിയിക്കാം: തൃശൂര്‍ 9747 206207, 9188527382.തലപ്പിള്ളി 9188527385.ചാവക്കാട് 9188527384. മുകുന്ദപുരം -9188527381 ,ചാലക്കുടി 9188527380, കൊടുങ്ങല്ലൂര്‍-9188527379.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്