ആപ്പ്ജില്ല

മരടിലെ ഫ്ളാറ്റുകള്‍ സെപ്റ്റംബര്‍ 20-നകം പൊളിക്കണമെന്ന് സുപ്രീം കോടതി

നിയമലംഘനം നടത്തി നിര്‍മിച്ച മരടിലെ അഞ്ച് ഫ്ളാറ്റുകളും പൊളിച്ചുനീക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Samayam Malayalam 6 Sept 2019, 12:25 pm
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം ജില്ലയിലെ മരടില്‍ നിര്‍മിച്ച ഫ്ളാറ്റുകല്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീം കോടതി വീണ്ടും നിര്‍ദേശിച്ചു. നിയമം ലഘിച്ച് നിര്‍മിച്ച അഞ്ച് ഫ്ളാറ്റുകള്‍ സെപ്റ്റംബര്‍ 20-നകം പൊളിച്ചുനീക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.
Samayam Malayalam supreme court order to demolish flats in maradu before september 20
മരടിലെ ഫ്ളാറ്റുകള്‍ സെപ്റ്റംബര്‍ 20-നകം പൊളിക്കണമെന്ന് സുപ്രീം കോടതി


23-ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍കക്കാരിനോട് സുപ്രീം കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തിലാണ് കേസ് സ്വമേധയാ പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാം നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിയമലംഘനം നടത്തിയ മരടില്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ മേയ് മാസത്തിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന് കോടതി ആവര്‍ത്തിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഇനി മറ്റു വഴികളില്ല. എന്നാല്‍ ഫ്ളാറ്റ് പൊളിച്ചുനീക്കരുതെന്ന ആവശ്യമായി ഫ്ളാറ്റുകളിലെ താമസക്കാര്‍ രംഗത്തുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്