ആപ്പ്ജില്ല

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി

ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു.

Samayam Malayalam 15 Dec 2020, 12:30 pm
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. വിചാരണ കോടതിയെ മാറ്റണമെന്ന സര്‍ക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Samayam Malayalam supreme court
സുപ്രിം കോടതി


Also Read: ഇ- തപാല്‍ വോട്ട്: അവസരമുള്ളത് ഈ രാജ്യങ്ങള്‍ക്ക്, ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യാമോ?

ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. വിചാരണക്കോടതി വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രിം കോടതി പറഞ്ഞു.

Also Read: ഈ മാസം 31 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം; അന്തിമ പട്ടിക ജനുവരി 20 ന്

പ്രോസിക്യൂട്ടറെ മാറ്റാന്‍ സമയം വേണമെന്ന ആവശ്യം സുപ്രിം കോടതി അംഗീകരിച്ചു. വിചാരണക്കോടതി വിവേചനപരമായി പെരുമാറുന്നെന്ന് സര്‍ക്കാര്‍. സുപ്രിം കോടതിയെ അറിയിച്ചു.

വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നെന്നും പ്രധാന പല മൊഴികളും രേഖപ്പെടുത്തിയില്ലെന്നും നടി ആരോപിച്ചിരുന്നു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അത് ഹൈക്കോടതി അംഗീകരിച്ചില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്