ആപ്പ്ജില്ല

ലാവ്‍ലിൻ കേസ്: ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എസ്എൻസി ലാവ്‍ലിൻ കേസിൽ പ്രതികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

TNN 11 Dec 2017, 9:38 am
ന്യൂഡൽഹി: എസ്എൻസി ലാവ്‍ലിൻ കേസിൽ പ്രതികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരിരംഗ അയ്യരും, ആര്‍.ശിവദാസും ഒരുമാസത്തേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
Samayam Malayalam supreme court to consider snc lavalin case
ലാവ്‍ലിൻ കേസ്: ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും


രേഖകള്‍ സമര്‍പ്പിക്കാന്‍ നാലാഴ്ചത്തെ സമയം വേണം എന്നാവശ്യപ്പെട്ടാണ് കസ്തൂരിരംഗ അയ്യര്‍ അപേക്ഷ നല്‍കിയത്. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് കെ എസ് ഇ ബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസൻ അപേക്ഷ നൽകിയിരിക്കുന്നത്.

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഎെ ഇത് വരെ അപ്പീൽ ഫയൽ ചെയ്തിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്