ആപ്പ്ജില്ല

ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെട്ട് ദിലീപ്: സുപ്രീംകോടതി ഹര്‍ജി ഇന്ന് പരിഗണിക്കും

ദിലീപിന്‍റെ ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു

Samayam Malayalam 3 Dec 2018, 9:22 am
ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീം കോടതിയിൽ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എം ഖാൻവിൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് ദിലീപ് സമര്‍പ്പിച്ച ഹര്‍ജികള്‍ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
Samayam Malayalam dileep


കേസിലെ ഒനനാം പ്രതിയായ പള്‍സര്‍ സുനി മൊബൈൽ ഫോൺ ഉപയോഗിച്ച് പകര്‍ത്തിയെന്ന് ആരോപിക്കുന്ന നടിയുടെ ദൃശ്യങ്ങളുടെ പകര്‍പ്പാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. എഡിറ്റിങ് നടത്തിയ ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡിലുള്ളതെന്നാണ് ദിലീപിന്‍റെ ആരോപണം. ദൃശ്യങ്ങളിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ ശബ്ദം മായ്ച്ചു കളഞ്ഞെന്നും തന്‍റെ നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് അത്യാവശ്യമാണെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. പ്രതിയെന്ന നിലയിൽ തെളിവ് പരിശോധിക്കാൻ തനിക്ക് അവകാശമുണ്ടെന്നും ദിലീപ് ഹര്‍ജിയിൽ പറയുന്നുണ്ട്.

ഇരയായ യുവതിയുടെ സ്വകാര്യതെ മാനിക്കണമെന്നും ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷൻ ദിലീപിന്‍റെ ഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്