ആപ്പ്ജില്ല

കെഎസ്ആർടിസിയുടെ അപ്പീൽ അടിയന്തരമായി പരിഗണിക്കില്ല

ഹർജിയിൽ ഉടൻ വാദം കേട്ട് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കെഎസ്ആർടിസിയുടെ ആവശ്യം. എന്നാൽ, സാധാരണ നടപടി ക്രമം പാലിച്ച് മാത്രമേ സുപ്രീം കോടതി അപ്പീൽ പരിഗണിക്കൂ.

Samayam Malayalam 30 Apr 2019, 11:34 am
ന്യൂഡൽഹി: എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ ഉടൻ പരിഗണിക്കില്ല. 1565 ജീവനക്കാരെ പിരിച്ചു വിടാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചത്.
Samayam Malayalam ksrtc


ഹർജിയിൽ ഉടൻ വാദം കേട്ട് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കെഎസ്ആർടിസിയുടെ ആവശ്യം. എന്നാൽ, സാധാരണ നടപടി ക്രമം പാലിച്ച് മാത്രമേ സുപ്രീം കോടതി അപ്പീൽ പരിഗണിക്കൂ. താൽകാലിക നിയമനത്തിന് കോർപ്പറേഷന് അധികാരമുണ്ടെന്നും സ്ഥിരം തസ്തികകളിൽ അല്ല എംപാനൽ ജീവനക്കാരെ നിയമിച്ചതെന്നും കെഎസ്ആർടിസി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു ബസിന് എത്ര യാത്രക്കാർക്ക് എത്ര ജീവനക്കാർ എന്ന അനുപാതം സുശീൽ ഖന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നതായി കെഎസ്ആർടിസി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്