ആപ്പ്ജില്ല

'ഞാൻ ചാണകമല്ലേ, നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ വിളിക്കൂ'; ഇ ബുൾജെറ്റ് വിഷയത്തിൽ ആരാധകനോട് സുരേഷ് ഗോപി

ഇ ബുൾജെറ്റ് വിഷയത്തിൽ മുകേഷ് എംഎൽഎയും പിസി ജോര്‍ജിനേയും ആരാധകര്‍ വിളിക്കുന്നതിന് ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Samayam Malayalam 10 Aug 2021, 11:06 am
കൊച്ചി: യൂട്യൂബര്‍മാരായ ഇ ബുൾജെറ്റ് സഹോദരന്മാരുടെ അറസ്റ്റിൽ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച ആരാധകനോടുള്ള സുരേഷ് ഗോപിയുടെ മറുപടി വൈറലാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാജ്യസഭാ എംപിയായ സുരേഷ് ഗോപിക്ക് പുറമെ, എംഎൽഎ മുകേഷ്, മുൻ എംഎൽഎ പിസി ജോര്‍ജ് എന്നിവരെയ വിളിച്ചതിന്റെ ഫോൺ റെക്കോ‍‍ഡിങ്ങുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്.
Samayam Malayalam suresh gopi mp comments on e bull jet controversy
'ഞാൻ ചാണകമല്ലേ, നിങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ വിളിക്കൂ'; ഇ ബുൾജെറ്റ് വിഷയത്തിൽ ആരാധകനോട് സുരേഷ് ഗോപി



​പെരുമ്പാവൂരിൽ നിന്നും


ഇ ബുൾജെറ്റ് വിഷയത്തിൽ ഇടപെടണമെന്ന് കാണിച്ച് യൂട്യൂബര്‍മാരുടെ ആരാധകനായ ഒരാളാണ് സുരേഷ് ഗോപി എംപിയെ വിളിച്ചത്. പെരുമ്പാവൂരിൽ നിന്നുള്ള ആരധകരാണ് എന്നാണ് അവര്‍ പരിചയപ്പെടുത്തുന്നത്. അതേസമയം, വിഷയമെന്താണ് എന്ന് എംപിക്ക് ആദ്യം മനസിലായിരുന്നില്ല. പിന്നീട്, കാര്യമെന്താണെന്ന് അവര്‍ തന്നെ അദ്ദേഹത്തെ ബോധിപ്പിക്കുകയായിരുന്നു.

​മുഖ്യമന്ത്രിയെ വിളിക്കൂ...


വിഷയത്തിൽ ഇടപെടണമെന്ന് പറയുന്ന ഇ ബുൾജെറ്റ് ആരാധകനോട് മുഖ്യമന്ത്രിയെ നേരിട്ട് വിളിക്കൂവെന്നാണ് സുരേഷ് ഗോപി പറയുന്നത്. 'പ്രശ്നം നടക്കുന്നത് കേരളത്തിലല്ലേ, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കൂ' മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് എല്ലാം മുഖ്യമന്ത്രിയുടേയും ഗതാഗത മന്ത്രിയുടേയും അധികാര പരിധിയിൽ വരുന്നതാണെന്നും അദ്ദേഹം പറഞ്ഞ് മനസ്സിലാക്കുന്നു.

​ഞാൻ ചാണകമല്ലേ...


മുഖ്യമന്ത്രിയെ വിളിക്കൂ എന്ന് പറഞ്ഞ മറുപടിയിൽ തൃപ്തിപ്പെടാത്ത ആരാധകൻ സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ, തനിക്കിതിൽ ഇടപെടാൻ സാധിക്കില്ലെന്നും 'ഞാൻ ചാണകമല്ലേ' എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ' ചാണകം എന്ന് കേട്ടാലേ അലർജി അല്ലേ' എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

​സഹായമഭ്യര്‍ത്ഥിച്ച് മുകേഷിനും ഫോൺ


സുരേഷ് ഗോപിക്ക് പുറമെ മറ്റൊരു എംഎൽഎയും സിനിമാതാരവുമായ മുകേഷിനെയും ആരാധകര്‍ വിളിച്ചിരുന്നു. സംഭവത്തിൽ ഇടപെടാൻ പറ്റുമോ എന്ന് ഫോണിൽ ചോദിക്കുന്ന യുവാവിനോട് മുകേഷ് ‘എന്താണ് ഇ–ബജറ്റോ? എന്താ സംഭവം..’ എന്ന ചോദിക്കുന്ന മറുപടിയാണ് വൈറലായി കൊണ്ടിരിക്കുന്നത്. വിളിച്ചയാള്‍ കോതമംഗലത്തു നിന്നുമായതിനാൽ നിങ്ങള്‍ കോതമംഗലം ഓഫീസിൽ പറയൂ എന്നാണ് എംഎൽഎ പറയുന്നത്. നിരവധി ട്രോളുകളും ഈ ഫോൺ വിളികള്‍ക്ക് പിന്നാലെ ഉയര്‍ന്നിട്ടുണ്ട്. ഒടുവിൽ വിഷയത്തിൽ പ്രതികരിച്ച് മുകേഷ് തന്നെ രംഗത്തുവരികയും ചെയ്തു. ഓരോരോ മാരണങ്ങളേ... നല്ല ട്രോള്‍ എന്ന അടിക്കുറിപ്പുമായാണ് ട്രോള്‍ വന്നിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്