ആപ്പ്ജില്ല

സുരേഷ് ഗോപി രാജ്യസഭ എംപി; രാഷ്ട്രപതിയുടെ അംഗീകാരം

നടന്‍ സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. കഴിഞ്ഞ ദിവസമാണ്

TNN 22 Apr 2016, 9:08 pm
ന്യൂഡൽഹി: നടന്‍ സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ചത്. കലാകാരന്‍മാരുടെ പട്ടികയില്‍ പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തത്.
Samayam Malayalam suresh gopi nominated to rajya sabha
സുരേഷ് ഗോപി രാജ്യസഭ എംപി; രാഷ്ട്രപതിയുടെ അംഗീകാരം


സുരേഷ് ഗോപി, മുന്‍ ക്രിക്കറ്റര്‍ സവജ്യോത് സിങ് സിദ്ധു, ബോക്സിങ് താരം മേരി കോം, ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, മാധ്യമപ്രവര്‍ത്തകന്‍ സ്വപന്‍ ഗുപ്ത, സാമ്പത്തിക വിദഗ്ദ്ധന്‍ നരേന്ദ്ര ജാദവ് എന്നിവരുടെ രാജ്യസഭാംഗത്വത്തിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്.......

രാജ്യസഭ എംപിയായി പ്രധാനമന്ത്രി തന്നെ നാമനിര്‍ദേശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്ന് നടന്‍ സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സുരേഷ് ഗോപിയുടെ പേര് രാഷ്ട്രപതിയ്ക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. എംപി സ്ഥാനം കേരളത്തിന് ലഭിച്ച അംഗീകാരമാണെന്നും ഒരിക്കലും ബിജെപിയുടെ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്