ആപ്പ്ജില്ല

'സുതാര്യ കേരളം' പദ്ധതി നിര്‍ത്തലാക്കുന്നു

പുതിയ രീതിയില്‍ പുനരാരംഭിക്കാനാണ് പദ്ധതി നിര്‍ത്തലാക്കിയത് എന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം

TNN 10 Sept 2016, 10:17 am
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്ന 'സുതാര്യ കേരളം'പദ്ധതി നിര്‍ത്തലാക്കുന്നു. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രി ടെലിവിഷനിലൂടെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് ഉത്തരം പറയുന്ന പരിപാടിയും അവസാനിച്ചു. പുതിയ രീതിയില്‍ പുനരാരംഭിക്കാനാണ് പദ്ധതി നിര്‍ത്തലാക്കിയത് എന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. പരാതികളും സന്ദേശങ്ങളും ഓൺലൈനായി സ്വീകരിക്കുന്നത് വ്യാപകമാക്കുമെന്നും അവര്‍ അറിയിച്ചു.
Samayam Malayalam sutarya keralam project stopped
'സുതാര്യ കേരളം' പദ്ധതി നിര്‍ത്തലാക്കുന്നു


എന്നാല്‍ സാധാരണക്കാര്‍ക്ക് ഓൺലൈന്‍ വഴിയുള്ള പരാതി സമര്‍പണം എത്രകണ്ട് സാധ്യമാകുമെന്ന് ആശങ്കകള്‍ ഉയരുന്നുണ്ട്. 2012ല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് സുതാര്യ കേരളം പദ്ധതി കളക്ടറേറ്റിലെ പ്രത്യേക സെല്ലുകളിലൂടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സെല്ലുകളില്‍ ലഭിക്കുന്ന പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും തുടര്‍ന്ന് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലേക്കും കൈമാറി റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് അയക്കുകയാണ് സുതാര്യ കേരളം പദ്ധതിയുടെ പ്രവര്‍ത്തന രീതി.

കാസർകോട്, കണ്ണൂർ, പാലക്കാട്, എറണാകുളം കലക്ടറേറ്റുകളിലെ ഓഫീസുകള്‍ ഇതോടകം പൂട്ടിക്കഴിഞ്ഞു. കോഴിക്കോട്, മലപ്പുറം ഓഫീസുകൾ ഈ മാസം 15ഓടെ പൂട്ടാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൊല്ലം ഓഫീസ് ഈ മാസം 23നും കോട്ടയം, പത്തനംതിട്ട ഓഫീസുകള്‍ 30നും പൂട്ടും. ആലപ്പുഴ, തൃശൂർ ജില്ലകളിലും പദ്ധതി അനിശ്ചിതാവസ്ഥയിലാണ് തുടരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്