ആപ്പ്ജില്ല

'ഇന്നായിരുന്നെങ്കിൽ വിവേകാന്ദനുനേര്‍ക്കും അവര്‍ കരിഓയിൽ ഒഴിച്ചേനെ'

ഗോള്‍വാള്‍ക്കറുടെ ഹിന്ദുത്വത്തെയല്ല, വിവേകാനന്ദന്‍റെ ഹിന്ദുത്വത്തെയാണ് നാം ആദരിക്കുന്നത്

Samayam Malayalam 6 Aug 2018, 2:01 pm
തിരുവനന്തപുരം: ഇന്നത്തെ ഇന്ത്യയിലായിരുന്നെങ്കിൽ മനുഷ്യത്വത്തിന് വിലകൽപിച്ചതിന് സ്വാമി വിവേകാനന്ദനും ആക്രമിക്കപ്പട്ടേനെയെന്ന് കോൺഗ്രസ് എംപി ശശി തരൂര്‍. ഇന്ന് സ്വാമി വിവേകാനന്ദൻ ഇന്ത്യയിലേയ്ക്ക എത്തിയാൽ സ്വാമി അഗ്നിവേശിനെ ആക്രമിച്ച അതേ ഗുണ്ടകള്‍ അദ്ദേഹത്തെയും ലക്ഷ്യമിട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam tharoor chenni


വിവേകാന്ദൻ്റെ മുഖത്തൊഴിക്കാൻ അവര്‍ എൻജിൻ ഓയിലുമായി എത്തുമായിരുന്നുവെന്നും സ്വാമി അഗ്നിവേശിനെ നേരിട്ടതുപോലെ അദ്ദേഹത്തെയും അവര്‍ തെരുവിൽ നേരിട്ടേനെയെന്നും തരൂര്‍ പറഞ്ഞു.

അക്രമവും അസഹിഷ്ണുതയും സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു തരൂര്‍.

ഗോള്‍വാള്‍ക്കറുടേതല്ല, സ്വാമി വിവേകാനന്ദന്‍റെ ഹിന്ദുത്വത്തെയാണ് നമ്മള്‍ ആദരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. ജനങ്ങളെ ബഹുമാനിക്കണം എന്നാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞതെന്ന് തരൂര്‍ പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രാജ്യത്ത് 2920 വര്‍ഗീയസംഘര്‍ഷങ്ങളുണ്ടായെന്നും അതിൽ 70 എണ്ണം പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങളായിരുന്നുവെന്നും തരൂര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്