കണ്ണൂർ: ജില്ലയിലെ ബി ജെ പി ഓഫീസിനു സമീപത്തുനിന്ന് ആയുധങ്ങൾ കണ്ടെത്തി. കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ആണ് ആയുധങ്ങൾ കണ്ടെത്തിയത്.
തുടർന്ന് ഇവർ പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
രണ്ട് വടിവാളുകളും ആറ് ഇരുമ്പുദണ്ഡുകളുമാണ് കണ്ടെത്തിയത്. ബി ജെ പി ഓഫീസിന് സമീപത്തായി സ്ഥിതി ചെയ്യുന്ന കവിത തിയറ്ററിൻ്റെ പരിസരത്തു നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷിച്ചു വരികയാണ്.
സംസ്ഥാനത്ത് ബി ജെ പിയുടെ ജനരക്ഷായാത്ര പുരോഗമിക്കുന്നതിനിടെ ഇത്തരമൊരു വാർത്ത എത്തിയത് ബി ജെ പി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയിരിക്കുകയാണ്.
Sword found near BJP office
Sword found near BJP office in Kannur