ആപ്പ്ജില്ല

കർദ്ദിനാൾ രാജിവയ്‍ക്കേണ്ട സാഹചര്യമില്ലെന്ന് സിനഡ്

വിധി ന്യായത്തിന്‍റെ പൂര്‍ണ്ണരൂപം കിട്ടിയശേഷം തുടർനടപടി

TNN 6 Mar 2018, 9:35 pm
വ്യാജ ഭൂമി ഇടപാട് കേസിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദി.മാർ ജോർജ്ജ് ആലഞ്ചേരി രാജി വയ്‍ക്കേണ്ട സാഹചര്യമില്ലെന്ന് മെത്രാൻ സിനഡ്. മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുത്ത്‌ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ് വന്നതിന്‍റെ പശ്ചാത്തലത്തിൽ നടന്ന അടിയന്തര സിനഡ് യോഗത്തിലാണ് തീരുമാനം.
Samayam Malayalam synod of bishops supports cardinal alencherry
കർദ്ദിനാൾ രാജിവയ്‍ക്കേണ്ട സാഹചര്യമില്ലെന്ന് സിനഡ്


കോടതി അവസാനതീര്‍പ്പ് പറഞ്ഞിട്ടില്ല. സ്വന്തം നിഗമനത്തിലെത്താൻ പോലീസിന് സ്വാതന്ത്ര്യമുണ്ട്. നിയമങ്ങള്‍ പാലിച്ച് സ്വന്ത് വിൽക്കാൻ സഭയ്ക്ക് അധികാരമുണ്ട്. സഭാനിയമങ്ങള്‍ പാലിച്ചാണ് സ്വത്ത് വിറ്റിരിക്കുന്നത്. കേരളത്തിലെ എല്ലാ ബിഷപ്പുമാരും ചേര്‍ന്നുള്ള സിനഡ് കൈക്കൊണ്ട നിലപാടുകൾ ഇവയാണ്. വിധി ന്യായത്തിന്‍റെ പൂര്‍ണ്ണരൂപം കിട്ടിയശേഷം തുടർനടപടിയുണ്ടാകുമെന്നും അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നത് ഭാഗികമായി ശരിയാണെന്നും സിനഡ് വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്