ആപ്പ്ജില്ല

അഡ്വ.ഇന്ദുലേഖ മേജർ ആർച്ച് ബിഷപ്പിനെതിരെ വ്യക്തിഹത്യ നടത്തുന്നെന്ന് സഭ

സ്ത്രീകളുടെ കുമ്പസാരവുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലൂടെയും

TNN 22 Mar 2017, 11:09 pm
കൊച്ചി: സ്ത്രീകളുടെ കുമ്പസാരവുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടേയും അഡ്വ.ഇന്ദുലേഖ ജോസഫിന്‍റേതായി നടക്കുന്ന തെറ്റായ പ്രചാരണത്തിനെതിരെ സീറോമലബാർസഭ. ഇത്തരം പ്രചാരണം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കാർദ്ദി.മാർ.ജോർജ്ജ് ആലഞ്ചേരിയെ തേജോവധം ചെയ്യാനുദ്ദേശിച്ചുള്ളതാണെന്ന് സീറോ മലബാർ സഭ ഔദ്യോഗിക വക്താവ് ഡോ.ജിമ്മി പൂച്ചക്കാട്ട് വ്യക്തമാക്കി. സ്ത്രീകളെ കുമ്പസാരിപ്പിക്കാൻ കന്യാസ്ത്രീകൾക്ക് അനുവാദം നൽകണമെന്നാവശ്യപ്പെടുന്ന കത്ത് അഡ്വ.ഇന്ദുലേഖ കർദ്ദിനാളിന് നേരത്തെ അയച്ചിരുന്നു. ഇക്കാര്യത്തിൽ കത്ത് തിരസ്കരിച്ചാൽ മേജർ ആർച്ച് ബിഷപ്സ് ഹൗസിന് മുന്നിൽ സത്യാഗ്രഹമിരിക്കുമെന്ന് കത്തിൽ പരാമർശമുണ്ടായിരുന്നു.
Samayam Malayalam syro malabar church against kcrm issue
അഡ്വ.ഇന്ദുലേഖ മേജർ ആർച്ച് ബിഷപ്പിനെതിരെ വ്യക്തിഹത്യ നടത്തുന്നെന്ന് സഭ




പിന്നീട് ഈ വിഷയത്തിൽ അഡ്വ.ഇന്ദുലേഖയെ കർദ്ദിനാൾ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു. കെസിആർഎം സംഘടനയിലെ നാലുപേരോളം ച‍ര്‍ച്ചയ്ക്കായെത്തിയിരുന്നു. കന്യാസ്ത്രീകള്‍ക്ക് സ്ത്രീകളെ കുമ്പസാരിപ്പിക്കാൻ അധികാരം നൽകണമെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. എന്നാൽ കുമ്പസാരത്തെ കുറിച്ചുള്ള സഭയുടെ പാരമ്പര്യവും ദൈവശാസ്ത്രവും അവർക്ക് കർദ്ദിനാൾ വിശദീകരിച്ചുകൊടുത്തു. കുമ്പസാരിപ്പിക്കുന്ന വൈദികരെ കുറിച്ച് പരാതിയുണ്ടെങ്കിൽ അത് ബോധിപ്പിക്കുവാൻ സഭയ്ക്കുള്ളിൽ നിയതമായ സംവിധാനങ്ങളുണ്ടെന്നാണറിയിച്ചത്. ഇത് വളച്ചൊടിച്ചാണ് കർദ്ദിനാളിനെതിരെ ഇന്ദുലേഖയും കൂട്ടരും അപവാദപ്രചാരണം നടത്തുന്നത്. ഇതിന്‍റെ പേരിൽ പിതാവിനെ വ്യക്തിഹത്യ നടത്തുന്ന നടപടി നീതീകരിക്കാനാവില്ലെന്നും ഫാ.ജിമ്മി കൂട്ടിച്ചേർത്തു.

syro malabar church against kcrm issue
Syro malabar church's press release against KCRM member Indulekha Joseph's defamation against arch bishop.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്