ഭൂമി വിവാദം: ഉചിതമായ നടപടി വേഗത്തിലെന്ന് ആലഞ്ചേരി
സീറോ മലബാര്‍ സഭയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട വിവാദം പരിഹാരത്തിലേക്ക്
TNN 11 Jan 2018, 11:17 pm
എറണാകുളം: സീറോ മലബാര്‍ സഭയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട വിവാദം പരിഹാരത്തിലേക്ക്. ഉചിതമായ നടപടി വേഗത്തില്‍ ഉണ്ടാകുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
വൈദിക സമിതി അംഗങ്ങളുമായി കര്‍ദ്ദിനാളും സഹായ മെത്രാന്മാരും ചര്‍ച്ച നടത്തി. സിനഡ് അംഗങ്ങളുമായി ചര്‍ച്ചയ്ക്ക് ശേഷം വൈദിക സമിതി അംഗങ്ങളുമായി മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. സിനഡ് കമ്മീഷന് റിപ്പോര്‍ട്ട് കിട്ടിയ ശേഷം അനുയോജ്യമായ നടപടി ഉണ്ടാകുമെന്ന് കര്‍ദ്ദിനാള്‍ ഉറപ്പ് നല്കി.