ആപ്പ്ജില്ല

സിറോ മലബാർ ഭൂമിയിടപാട്: മാർ ജോർജ് ആലഞ്ചേരിയെ ചോദ്യം ചെയ്തു

ഉച്ചക്ക് ശേഷം 3:15 ഓടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 9 :15ഓടെയാണ് പൂർത്തിയായത്.

Samayam Malayalam 10 Aug 2018, 10:22 am
കൊച്ചി: ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ ആദായ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ചോദ്യം ചെയ്തു. സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ മാർ ജോർജ് ആലഞ്ചേരിയെ ആറു മണിക്കൂറോളം ചോദ്യം ചെയ്തു. ഇന്നലെ ഉച്ചക്ക് ശേഷം 3:15 ഓടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 9 :15ഓടെയാണ് പൂർത്തിയായത്.
Samayam Malayalam മാർ ജോർജ് ആലഞ്ചേരി


കൊച്ചിയിലെ ആദായ നികുതി വകുപ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ബിഷപ്പിനെ ഇന്നലെ ചോദ്യം ചെയ്തത്. സിറോ മലബാർ സഭക്കെതിരെ ഉയർന്ന ഭൂമിയിടപാടിൽ ഉൾപ്പെട്ട ഇടനിലക്കാരുടെ വീടുകളിൽ കഴിഞ്ഞ മാസം റെയ്‌ഡ്‌ നടത്തിയിരുന്നു. മാർ ജോർജ് ആലഞ്ചേരി ചോദ്യം ചെയ്യലിനായി ഇന്നലെ സ്വകാര്യ വാഹനത്തിലാണ് ആദായ നികുതി ഓഫീസിൽ എത്തിയത്. ഇടപാട് രേഖകളിലെല്ലാം ഒപ്പു വെച്ചിരിക്കുന്നത് മാർ ജോർജ് ആലഞ്ചേരിയാണ്‌. ഇടനിലക്കാരനായി നിന്ന സാജു വർഗീസ് അടക്കമുള്ളവർക്ക് കണക്കിൽപ്പെടാത്ത പണം പ്രതിഫലമായി ലഭിച്ചിട്ടുണ്ടെന്നാണ് കേസ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്