ആപ്പ്ജില്ല

ബ്രൂവറിയിൽ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി

ചെന്നിത്തല വി​ജ​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചിതിനെതിരെ എക്സൈസ് മന്ത്രി

Samayam Malayalam 1 Dec 2018, 6:30 pm
തിരുവനന്തപുരം: കേരളത്തിൽ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിതിനെതിരെ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്രൂവറിയില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം മുമ്പേ ഹൈക്കോടതിയും ഗവര്‍ണറും തള്ളിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Samayam Malayalam tp


മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ ക്രിമിനല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഇന്ന് വിജലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ബ്രൂവറി അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണിത്. ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയ നടപടി നേരത്തെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്