ആപ്പ്ജില്ല

ഐഎസ്ആർഓ കേസിൽ സർക്കാർ നടപടി പാപ്പരത്വം: സെൻകുമാർ

നമ്പി നാരായണന്‍ കേസില്‍ സത്യവാങ്മൂലം നല്‍കിയതിനെ നിയമപരമായി നേരിടും

Samayam Malayalam 2 Dec 2018, 12:02 pm
തിരുവനന്തപുരം: ഐഎസ്ആര്‍ഓ കേസിൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ആരോപിച്ച് മുൻ പോലീസ് മേധാവി ടി പി സെൻകുമാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിയമനടപടിയ്ക്ക്. നമ്പി നാരായണനെ ഉപദ്രവിച്ചതില്‍ സെൻകുമാറിന് പങ്കുണ്ടെന്ന് കാണിച്ച് ഹൈക്കോടതിയിൽ സര്‍ക്കാര‍് നല്‍കിയ സത്യവാങ്മൂലത്തിനെതിരെയാണ് സെൻകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ തള്ളിപ്പോയപ്പോള്‍ സര്‍ക്കാര്‍ കാണിക്കുന്ന പാപ്പരത്വമാണ് നടപടിയെന്നാണ് സെൻകുമാറിന്‍റെ ആരോപണം.
Samayam Malayalam senkumar


അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ നിയമനം വൈകുന്നത് അടക്കമുള്ള സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ സെൻകുമാര്‍ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് നമ്പി നാരായണനെതിരായ കേസിൽ സെൻകുമാര്‍ ഇടപെട്ട രീതിയ്ക്കെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇതിനെതിരെ നിയമനടപടിയ്ക്കൊരുങ്ങുകയാണ് സെൻകുമാര്‍.

സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം കേസ് ഏറ്റെടുത്തെങ്കിലും കാര്യമായ അന്വേഷണം നടക്കുന്നതിനു മുൻപു തന്നെ ഹൈക്കോടതി നിര്‍ദേശപ്രകാരം ഫയലുകള്‍ തിരിച്ചു നല്‍കിയിരുന്നുവെന്നും കേസിൽ കാര്യമായി താനൊന്നും ചെയ്തിട്ടില്ലെന്നും സെൻകുമാര്‍ വാദിച്ചു. കേസിന്‍റെ നാള്‍വഴികള്‍ വിശദീകരിക്കുന്ന നമ്പി നാരായണന്‍റെ ആത്മകഥയിലും തന്‍റെ പേരില്ല. താൻ കുറ്റക്കാരനാണെങ്കില്‍ ഒന്നാം പ്രതി ഇ കെ നായനാര്‍ സര്‍ക്കാര്‍ ആയിരിക്കുമെന്നും സെൻകുമാര്‍ പറഞ്ഞു.

നമ്പി നാരായണനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിനു ശേഷം വിഷയത്തിൽ ഉദ്യോഗസ്ഥവീഴ്ച അന്വേഷിക്കുന്ന കമ്മീഷനു മുന്നിൽ തന്നെ ഹാജരാക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് സെൻകുമാര്‍ ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്