ആപ്പ്ജില്ല

ഈസ്റ്ററിന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനെത്തുന്നു; 22 സ്റ്റോപ്പുകൾ, താമ്പരം - കൊച്ചുവേളി സർവീസ്; സമയക്രമവും ടിക്കറ്റ് നിരക്കും അറിയാം

താമ്പരം - കൊച്ചുവേളി സർവീസ് മാർച്ച് 31നും മടക്കയാത്ര ഏപ്രിൽ ഒന്നിനുമാണ്. താമ്പരം നാഗർകോവിൽ സർവീസ് മാർച്ച് 28, 29 തീയതികളിലും മടക്കയാത്ര 30നുമാണ്. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്

Edited byലിജിൻ കടുക്കാരം | Samayam Malayalam 28 Mar 2024, 9:26 am

ഹൈലൈറ്റ്:

  • ഈസ്റ്ററിന് സ്പെഷ്യൽ ട്രെയിൻ സർവീസ്
  • താമ്പരം - കൊച്ചുവേളി ട്രെയിൻ
  • സമയക്രമവും ടിക്കറ്റ് നിരക്കും അറിയാം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Train
പ്രതീകാത്മക ചിത്രം
ചെന്നൈ: ഈസ്റ്റർ അവധിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. താമ്പരത്ത് നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ഓരോ സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ താമ്പാരം - നാഗർകോവിൽ റൂട്ടിലും സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. താമ്പരം - കൊച്ചുവേളി ട്രെയിനിന് 22 സ്റ്റോപ്പുകളാണുള്ളത്. മടക്കയാത്രയിൽ ഒരു സ്റ്റോപ്പ് അധികമുണ്ട്. ട്രെയിനിന്‍റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
06043 താമ്പരം - കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ മാർച്ച് 31 ഞായറാഴ്ച ഉച്ചയ്ക്ക് 02:15നാണ് താമ്പരത്ത് നിന്ന് സർവീസ് ആരംഭിക്കുക. പിറ്റേന്ന് രാവിലെ 11:30ന് കൊച്ചുവേളിയിലെത്തും. മടക്കയാത്ര 06044 കൊച്ചുവേളി - താമ്പരം ട്രെയിൻ ഏപ്രിൽ ഒന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 02:30നാണ് യാത്ര ആരംഭിക്കുക. പിറ്റേദിവസം രാവിലെ 10:55ന് താമ്പരത്ത് എത്തിച്ചേരും. ഈ ട്രെയിനിന് പേരമ്പൂരിൽ അഡീഷണൽ സ്റ്റോപ്പ് ഉണ്ടാകും.

കോഴിക്കോട് - ദുബായ് മൂന്ന് ദിവസം, ഗൾഫ് യാത്രാക്കപ്പൽ ഉടൻ യാഥാർഥ്യമാകും; ടിക്കറ്റ് നിരക്ക് 10,000ത്തിൽ താഴെ? ചർച്ച പോസറ്റീവ്

16 സ്ലീപ്പർ കോച്ചുകളാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. ഇതിന് പുറമെ നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ട്രെയിനിനുള്ളത്. താമ്പരത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിനിന് ചെന്നൈ എഗ്മോർ, അരക്കോണം, കോയമ്പത്തൂർ തുടങ്ങിയ ഒൻപത് സ്റ്റോപ്പുകൾ പിന്നിട്ടാണ് പാലക്കാടേക്ക് എത്തുന്നത്.

പുലർച്ചെ 03:15 പാലക്കാട് എത്തുന്ന ട്രെയിൻ ഒറ്റപ്പാലം 04:00, തൃശൂർ 04:55, ആലുവ 05:48, എറണാകുളം 07:00, കോട്ടയം 08:10, ചങ്ങനാശേരി 08:40, തിരുവല്ല 08:50, ചെങ്ങന്നൂർ 09:00, മാവേലിക്കര 09:15, കായംകുളം 09:28, കൊല്ലം 10:10, സ്റ്റോപ്പുകൾ പിന്നിട്ടാണ് കൊച്ചുവേളിയിലെത്തുന്നത്. താമ്പരത്ത് നിന്ന് കൊച്ചുവേളിയിലേക്ക് 600 രൂപയാണ് സ്ലീപ്പർ ക്ലാസ് ടിക്കറ്റ് നിരക്ക്.

താമ്പരം -കൊച്ചുവേളി ട്രെയിൻ


കെജ്രിവാളിന്‍റെ അറസ്റ്റ് ആദ്യത്തേതോ അവസാനത്തേതോ അല്ല; ജനാധിപത്യത്തിന്‍റെ ഭാവി അപകടത്തിലെന്ന് പിണറായി വിജയൻ
മടക്കയാത്രയിൽ 02:30ന് കൊച്ചുവേളിയിലെത്തുന്ന ട്രെയിൻ കൊല്ലം 03:17, കായംകുളം 03:56, മാവേലിക്കര 04:07, ചെങ്ങന്നൂർ 04:20, തിരുവല്ല 04:32, ചങ്ങനാശേരി 04:42, കോട്ടയം 05:05, എറണാകുളം 06:20, ആലുവ 06:45, തൃശൂർ 08:10, ഒറ്റപ്പാലം 10:23, പാലക്കാട് 11:00 എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകളിലെത്തുന്ന സമയം. തുടർന്ന് പിറ്റേന്ന് രാവിലെ 10:55ന് താമ്പരത്ത് എത്തും.
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്