ആപ്പ്ജില്ല

ചികിത്സ തുകയില്‍ നിന്ന് കേരളത്തിന് പണം നല്‍കി 12 വയസുകാരി

ചികിത്സതുകയില്‍ നിന്ന് കേരളത്തിന് പങ്ക് നല്‍കി ഹൃദ്രോഗിയായ പെണ്‍കുട്ടി

Samayam Malayalam 25 Aug 2018, 12:58 pm
കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാന്‍ സ്വന്തം ചികിത്സ തുകയില്‍ നിന്ന് 5000 രൂപ നല്‍കിയ 12 വയസുകാരിക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുക്കുമെന്ന് ആശുപത്രി.
Samayam Malayalam അക്ഷയ​
തമിഴ്‍നാട്‍ സ്വദേശിയായ അക്ഷയ പണം കൈമാറുന്നു


തമിഴ്‍നാട്‍ സ്വദേശിയായ അക്ഷയയാണ് സ്വന്തം ചികിത്സയ്ക്കായി നാട്ടുകാരില്‍ നിന്ന് പിരിച്ച 20000 രൂപയില്‍ 5000 രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കഴിഞ്ഞയാഴ്‍ച്ചയാണ് അക്ഷയ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയത്.

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ്‍ ടെക്നോളജിയാണ് അക്ഷയയുടെ ചികിത്സ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത്. ഏകദേശം 2.5 ലക്ഷം രൂപ ചെലവ് വരുന്ന ശസ്‍ത്രക്രിയ പൂര്‍ണമായും സൗജന്യമായി ചെയ്‍തുകൊടുക്കാന്‍ ആശുപത്രി തയാറാകുകയായിരുന്നു.

"സ്വന്തം സര്‍ജറിക്ക് കണ്ടെത്തിയ തുകയില്‍ നിന്ന് കേരളത്തിന് വേണ്ടി പണം നല്‍കാന്‍ തയാറായ കുട്ടിയുടെ വലിയ മനസില്‍ ബഹുമാനം തോന്നുന്നു. ഉടന്‍ അക്ഷയയെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍. സര്‍ജറി ചെയ്‍തു നല്‍കുകയും ചെയ്യും" ആശുപത്രി ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്