പമ്പ: തമിഴ്നാട്ടിൽ നിന്ന് ശബരിമല ദർശനത്തിനെത്തിയ മനിതി സംഘം നേതാവ് സെൽവിയുമായി പോലീസ് നടത്തിയ അനുനയ ചർച്ച ഫലം കണ്ടില്ല. ഒരു കാരണവശാലും ദർശനം നടത്താതെ മടങ്ങി പോവില്ലെന്ന് സെൽവി പോലീസിനെ അറിയിച്ചു. തങ്ങളെ സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 11 പേരടങ്ങുന്ന സംഘമാണ് ശബരിമലയിൽ എത്തിയത്. ഇവർക്കെതിരെ അയ്യപ്പ ഭക്തർ പ്രതിഷേധിക്കുന്നുണ്ട്. പ്രതിഷേധ സ്ഥലത്ത് നിലവിൽ പോലീസുകാരുടെ എണ്ണത്തിൽ കുറവുണ്ട്. കമ്പം മേട് വഴിയാണ് സംഘം പമ്പയിൽ എത്തിച്ചേർന്നത്. പുലർച്ചെ 3.30ഓടെയാണ് ഇവർ പമ്പയിലെത്തിയത്.
വിഷയം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പോലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഡിജിപിയും എസ്.പിയും തമ്മിൽ ചർച്ച നടക്കുകയാണ്. കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ പമ്പയിലേക്ക് എത്തിച്ചേർന്ന് കൊണ്ടിരിക്കുകയാണ്.