ആപ്പ്ജില്ല

കൊഞ്ച് ബിരിയാണി കഴിച്ച്‌ കൊല്ലത്ത് അധ്യാപിക മരിച്ചു

കൊ‍ഞ്ച് ബിരിയാണി കഴിച്ചശേഷം അലർജി ബാധിച്ചാണ് അധ്യാപിക മരിച്ചിരിക്കുന്നത്

Samayam Malayalam 8 Nov 2018, 3:04 pm
കൊല്ലം: കൊഞ്ചു ബിരിയാണി കഴിച്ച് വീണ്ടും ഒരു മരണം കൂടി. കൊല്ലത്താണ് സംഭവം. കൊ‍ഞ്ച് ബിരിയാണി കഴിച്ചശേഷം അലർജി ബാധിച്ചാണ് അധ്യാപിക മരിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. മയ്യനാട് ഹയർസെക്കണ്ടറി സ്കൂളിൽ യു.പി വിഭാഗം മലയാളം അധ്യാപികയായ പരവൂർ സ്വദേശിനി ബിന്ദു(46) ആണ് മരിച്ചത്. ഈ വര്‍ഷം തന്നെ ഏപ്രിലിൽ കൊച്ചിയിൽ വിനോദയാത്രയ്‍ക്കായെത്തിയ ഒരു പെൺകുട്ടിയും സമാനരീതിയിൽ മരിച്ചിരുന്നു.
Samayam Malayalam bindu


ബിന്ദു ജോലി ചെയ്യുന്ന സ്കൂളിൽ കഴിഞ്ഞ ചൊവ്വാഴ്ച സഹപ്രവർത്തക കൊഞ്ചു ബിരിയാണി കൊണ്ടുവന്നിരുന്നു. അലർജി ഉണ്ടാകുമോ എന്ന പേടി മൂലം കൊഞ്ച് ഒഴിവാക്കിയാണ് ബിന്ദു ബിരിയാണി കഴിച്ചത്. എന്നാൽ ആഹാരം കഴിച്ചതിന് ശേഷം അധ്യാപികയുടെ ശരീരം മുഴുവൻ ചൊറിഞ്ഞ് തടിച്ചു. ഉടൻ ശ്വാസതടസം ഉണ്ടായി. മറ്റ് അധ്യാപക‍ർ ചേര്‍ന്ന് ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

അപകടനിലതരണം ചെയ്യാത്തതിനാൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. എന്നാൽ വ്യാഴാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മയ്യനാട് ഹയർസെക്കണ്ടറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം സംസ്കരിച്ചു. ഭർത്താവ്- ബിനോയ് ബാലകൃഷ്ണൻ, ഏകമകള്‍- ബിന്ദ്യ(ഹയർസെക്കണ്ടി വിദ്യാർഥിനി ).

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്