തിരുവനന്തപുരം: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ സുപ്രധാന വിധി ഇന്ന്. വ്യവസായിയായ ടിസി മാത്യുവിൽ നിന്ന് ഒന്നരക്കോടി തട്ടിയെടുത്തെന്ന കേസിലാണ് വിധി. ബിജു രാധാകൃഷ്ണനും, സരിത നായരുമാണ് കേസിലെ പ്രതികൾ സോളാര്‍ പാനലും കാറ്റാടിപാടവും സ്ഥാപിച്ച് നൽകാമെന്ന പേരിലാണ് ഒന്നരക്കോടി തട്ടിയെടുത്തത്. തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.
ടീം സോളാർ എന്ന കമ്പനിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഒാഫീസ് കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. ഉമ്മൻ ചാണ്ടി മന്ത്രിസഭയേയും യുഡിഎഫിനേയും സോളാർ തട്ടിപ്പ് പിടിച്ചു കുലുക്കി
ടീം സോളാർ എന്ന കമ്പനിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഒാഫീസ് കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. ഉമ്മൻ ചാണ്ടി മന്ത്രിസഭയേയും യുഡിഎഫിനേയും സോളാർ തട്ടിപ്പ് പിടിച്ചു കുലുക്കി