ആപ്പ്ജില്ല

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് സൂര്യാഘാതമേറ്റു

സാംക്രമിക രോഗങ്ങൾക്കെതിരെയും ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇന്നലെ വരെ സംസ്ഥാനത്ത് 118 പേർക്ക് സൂര്യാഘാതം ഏറ്റെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Samayam Malayalam 24 Mar 2019, 7:53 pm
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മാത്രം 10 പേർക്ക് സൂര്യാഘാതമേറ്റു. ആരോഗ്യവകുപ്പാണ് കണക്ക് പുറത്ത് വിട്ടത്. ജനങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
Samayam Malayalam kerala temperature


തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ സൂര്യാഘാതം മൂലം മരണം സംഭവിച്ചതായും റിപ്പോർട്ട് ചെയ്തു. സാംക്രമിക രോഗങ്ങൾക്കെതിരെയും ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇന്നലെ വരെ സംസ്ഥാനത്ത് 118 പേർക്ക് സൂര്യാഘാതം ഏറ്റെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ ആഴ്ച മാത്രം 55 പേർക്ക് സൂര്യാഘാതമേറ്റു. അഞ്ച് ജില്ലകളിൽ താപനില നാല് ഡിഗ്രി വരെ കൂടാൻ സാധ്യതയുണ്ട്.

കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് താപനില കൂടാൻ സാധ്യതയുള്ളത്. രണ്ടു ദിവസത്തേക്ക് കൂടി സൂര്യാഘാതം തുടരാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മാരാമണ്ണും കണ്ണൂരും മരിച്ചവരുടെ ശരീരങ്ങളിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തി.

കാസർഗോഡ് മൂന്ന് വയസുകാരി മർവക്ക് പൊള്ളലേറ്റിരുന്നു. പുനലൂർ മണ്ഡലം ആർഎസ്‌പി നേതാവിന് പ്രചാരണത്തിനിടെ സൂര്യാഘാതമേറ്റു. ആറ് ജില്ലകളിൽ താപനില മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലാണ് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്