ആപ്പ്ജില്ല

സംസ്ഥാനത്ത് 10, 12 ക്ലാസുകളിലെ അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണം

പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയ ചുമതലകളാണ് അധ്യാപകർക്ക് നൽകിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് നിർദേശം പുറപ്പെടുവിച്ചത്

Samayam Malayalam 25 Nov 2020, 2:43 pm
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ഡിസംബർ 17മുതൽ സ്കൂളിലെത്തണം. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച നിർദേശം പുറത്തിറക്കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
Samayam Malayalam Many teachers underwent Covid tests in schools
പ്രതീകത്മക ചിത്രം. PHOTO: TOI


50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ ഡിസംബർ 17 മുതൽ സ്കൂളുകളിൽ അധ്യാപകർ ഹാജരാകണമെന്നാണ് സർക്കുലറിൽ പറയുന്നത്. പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകർക്കുള്ള ചുമതലകൾ എന്നും പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സർക്കുലറിലുണ്ട്.

Also Read : സ്‌കൂളുകളും കോളേജുകളും തുറക്കുന്നതെന്ന്? നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ജനുവരി 15ന് പത്താംതരം ക്ലാസ്സുകളുടെയും ജനുവരി 30ന് പ്ലസ്ടു ക്ലാസ്സുകളുടെയും ഡിജിറ്റൽ ക്ലാസ്സുകൾ പൂർത്തീകരിക്കുവാൻ ക്രമീകരണം ഉണ്ടാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. പിന്നീട് കുട്ടികൾക്ക് സ്കൂളിലെത്താൻ സാഹചര്യമുണ്ടാകുമ്പോൾ ഡിജിറ്റൽ പഠനത്തെ ആസ്പദമാക്കി റിവിഷൻ ക്ലാസ്സുകളും പ്രാക്ടിക്കൽ ക്ലാസ്സുകളും നടത്തും.

കൈറ്റും എസ്‍സിഇആർടിയും നൽകുന്ന പഠനറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും 1 മുതൽ 12 വരെയുള്ള ഡിജിറ്റൽ ക്ലാസ്സുകൾ ക്രമീകരിക്കുകയെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Also read: ട്യൂഷന്‍ സെന്ററുകളും നൃത്തവിദ്യാലയങ്ങളും തുറക്കാം; കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്തെ സ്‌കൂളുകളുകളും കോളേജുകളും ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ തിടുക്കത്തിൽ തീരുമാനം എടുക്കില്ല. വിദഗ്‌ധരുമായി ചേർന്ന് ആവശ്യമായ ചർച്ചകൾ നടത്തിയ ശേഷമേ തീരുമാനം എടുക്കൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

പൊതു പരീക്ഷവഴി മൂല്യനിർണയം നടത്തുന്ന ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്കായി സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്