ആപ്പ്ജില്ല

തച്ചങ്കരി വാക്കു പാലിച്ചു, കൃത്യസമയത്ത് ശമ്പളം നല്‍കി കെഎസ്ആര്‍ടിസി

ഈ മാസം 30ന് തന്നെ ശമ്പളം നല്‍കുമെന്ന് ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കിയ കെ.എസ്.ആര്‍.ടി.സി എംഡി ടോമിന്‍ തച്ചങ്കരി വാക്കു പാലിച്ചു

Samayam Malayalam 1 May 2018, 12:36 pm
തിരുവനന്തപുരം: ഈ മാസം 30ന് തന്നെ ശമ്പളം നല്‍കുമെന്ന് ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കിയ കെ.എസ്.ആര്‍.ടി.സി എംഡി ടോമിന്‍ തച്ചങ്കരി വാക്കു പാലിച്ചു. ഏപ്രില്‍ മാസത്തെ ശമ്പളം മാസാവസാനമായ 30ന് തന്നെ പൂര്‍ണമായും വിതരണം ചെയ്തു. 50 കോടി രൂപ സര്‍ക്കാര്‍ നല്‍കി. ഈ മാസത്തെ അവസാന പ്രവര്‍ത്തി ദിനമായ തിങ്കളാഴ്ച തന്നെ ശമ്പളം ലഭിച്ച സന്തോഷത്തിലാണ് ജീവനക്കാര്‍.
Samayam Malayalam KSRTC-Eicher-SuperFast-RSC990-Kottayam


എംഡിയായി ചുമതലയേറ്റ സമയത്ത് ജീവനക്കാരെ കണ്ടു സംസാരിച്ചപ്പോള്‍ കൃത്യസമയത്തു തന്നെ ശമ്പളം ലഭ്യമാക്കും എന്നു പറഞ്ഞിരുന്നു. പകരം ജീവനക്കാരുടെ പൂര്‍ണ്ണ പിന്തുണയാണു തച്ചങ്കരി ആവശ്യപ്പെട്ടത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ജോലികള്‍ ചെയ്ത അവരുടെ അവസ്ഥകള്‍ നേരിട്ട് അറിയും എന്നും തച്ചങ്കരി പറഞ്ഞിരുന്നു.

46,450 ഓളം വരുന്ന ജീവനക്കാര്‍ക്ക് 86 ലക്ഷം രൂപയോളമാണ് ശമ്പളയിനത്തില്‍ നല്‍കുന്നത്. കടത്തിലായ കെ.എസ്.ആര്‍.ടി.സിക്ക് ഇത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ സര്‍ക്കാരാണ് ശമ്പളം നല്‍കുന്നത്. ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ എംഡി സ്ഥാനം രാജിവെക്കുമെന്നറിയിച്ച തച്ചങ്കരി പകരം ജീവനക്കാരുടെ പൂര്‍ണ പിന്തുണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 30 തിയതി ഉച്ചയോടെ ജീവനക്കാര്‍ക്ക് അക്കൗണ്ടില്‍ ശമ്പളം എത്തി.

ജീവനക്കാരുടെ പ്രശ്നങ്ങള്‍ അടുത്തു മനസിലാക്കുന്നതിനായി അവര്‍ ചെയ്യുന്ന ജോലികള്‍ ചെയ്തു നോക്കും എന്നു അദ്ദേഹം തുടക്കത്തില്‍ പറഞ്ഞിരുന്നു. അതിന്‍റെ ഭാഗമായി ഇന്നു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറില്‍ നീലയൂണിഫോം അണിഞ്ഞ് കണ്ടകടറായി യാത്രക്കാര്‍ക്കു ടിക്കറ്റ് നല്‍കും. തിരുവല്ലയില്‍ ഡ്യുട്ടി അവസാനിപ്പിച്ചു ഗാരേജിലെ തൊഴിലാളികള്‍ക്കൊപ്പം സംവദിക്കാനാണു തീരുമാനം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്