ആപ്പ്ജില്ല

അവധിയിലുള്ളവരെ പിരിച്ചുവിടും: അന്ത്യശാസനവുമായി തച്ചങ്കരി

ജോലിയെടുക്കാതെയുള്ള അഭ്യാസം കെഎസ്ആര്‍ടിസിയിൽ നടക്കില്ല

Samayam Malayalam 26 Apr 2018, 3:19 pm
കണ്ണൂര്‍: കെഎസ്ആര്‍ടിയിൽ മുപ്പത് ശതമാനത്തോളം പേര്‍ ഈ പണിയ്ക്ക് കൊള്ളാത്തവരാണെന്ന് എം.ഡി ടോമിൻ തച്ചങ്കരി. ജോലിയെടുക്കാതെയുള്ള അഭ്യാസം കെഎസ്ആര്‍ടിസിയിൽ ഇനി നടക്കില്ലെന്ന് അദ്ദേഹം ജീവനക്കാരോട് പറഞ്ഞു. കണ്ണൂര്‍ ഡിപ്പോയിൽ കെഎസ്ആര്‍ടിസി ജീവനക്കാരുമായി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam 493229-tomin-thachankary-fb


കെഎസ്ആര്‍ടിസി അവശന്മാര്‍ക്കുള്ള സ്ഥാപനമല്ലെന്നും സര്‍ക്കാര്‍ തീരുമാനങ്ങള്‍ അനുസരിച്ച് ന്യായമായും സത്യസന്ധമായും ജോലി ചെയ്താൽ കൃത്യമായി ശമ്പളം വിതരണം ചെയ്യാനാകുമെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു.

തൊഴിലാളികള്‍ക്ക് വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും കെഎസ്ആര്‍ടിസിയെ കരകയറ്റുകയെന്ന ദൗത്യം പൂര്‍ത്തിയാക്കുമെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ബസ് സ്റ്റാൻഡിൽ പൊതുയോഗം വിളിച്ച് അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യും.

താന്‍ ഒരുദൗത്യം ഏറ്റെടുത്താല്‍ വിജയിപ്പിക്കും. കൂട്ട ഭരണം അനുവദിക്കില്ല. നമ്മള്‍ സഹപ്രവര്‍ത്തകരാണ്. എന്നാല്‍ ഉമ്മാക്കി കാട്ടി വിരട്ടാന്‍ നോക്കണ്ട. ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചുവിടുമെന്നും തച്ചങ്കരി മുന്നറിയിപ്പ് നല്‍കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്