ശബരിമല: തങ്കയങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്തെത്തി. പതിനെട്ടാം പടിയിൽ നിന്ന് ആചാരപ്രകാരം സ്വീകരിച്ച തങ്കയങ്കി പേടം ശ്രീകോവിലിലേയ്ക്ക് കൈാമറി. അയ്യപ്പവിഗ്രഹത്തിൽ തങ്കയങ്കി ചാര്‍ത്തിയുള്ള ദര്‍ശനത്തിന് വൻ ഭക്തജനത്തിരക്കാണുണ്ടായത്. ഡിസംബര്‍ 22ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് തങ്കയങ്കി ഘോഷയാത്ര യാത്ര തിരിച്ചത്. തിരുവിതാംകര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ അയ്യപ്പന് സമര്‍പ്പിച്ചതാണ് തങ്കയങ്കി. ഏകദേശം 451 പവൻ തൂക്കം വരുന്ന ആഭരണങ്ങളാണ് തങ്കയങ്കി.
തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തെത്തി
ഡിസംബര്‍ 22ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് തങ്കയങ്കി ഘോഷയാത്ര യാത്ര തിരിച്ചത്. തിരുവിതാംകര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ അയ്യപ്പന് സമര്‍പ്പിച്ചതാണ് തങ്കയങ്കി.
Samayam Malayalam 26 Dec 2018, 7:33 pm
ഹൈലൈറ്റ്:
- പതിനെട്ടാംപടിയിൽ നിന്ന് തങ്കയങ്കി ശ്രീകോവിലിലേയ്ക്ക് കൈമാറി
- സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്
- തങ്കയങ്കിയ്ക്ക് ഏകദേശം 451 പവൻ തൂക്കം