ആപ്പ്ജില്ല

തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് കുമ്മനം

വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്.

TNN 17 May 2017, 8:28 am
തിരുവനന്തപുരം: തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് കുമ്മനം രാജശേഖരൻ. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കള്ളപ്രചാരണങ്ങളും കുപ്രചാരണങ്ങളും സമൂഹത്തിനു മുൻപിൽ പലപ്പോളായി തുറന്നു കാട്ടിയിട്ടുണ്ടെന്നും അതിൽ പരിഭ്രാന്തരായവർ എനിക്കെതിരെ കള്ളക്കേസ് എടുക്കാൻ ശ്രമിക്കുന്നത് സ്വാഭാവികം മാത്രമാണെന്നുമാണ് അദ്ദേഹം കുറിച്ചത്.
Samayam Malayalam that is a fake case agaist me kummanam
തനിക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് കുമ്മനം


വ്യാജവീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നു ഇന്നലെ വൈകിട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ പോലീസ് കേസെടുത്തിരുന്നു. അതിന് തൊട്ട് മുൻപാണ് അദ്ദേഹം ഈ വാക്യങ്ങൾ ഫേസ്‍‍ബുക്കില്‍ കുറിച്ചത്. വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്. വീഡിയോ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുമെന്നാണ് പരാതി.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും രാഷ്ട്രീയ വിഭാഗങ്ങളില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നതിനും ദുരുദ്ദേശത്തോടു കൂടി ബോധപൂര്‍വ്വമാണ് ഇത്തരം വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കി എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജ് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പോലീസ് കേസെടുത്തത്.




That is a Fake Case Agaist me : Kummanam

Kummanam Rajasekharan says that that is a fake case which registered against him

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്