തിരുവനന്തപുരം: ഗോവിന്ദചാമിക്ക് വേണ്ടി കേസ് ഏല്‍പ്പിച്ചത് മയക്കുമരുന്ന് മാഫിയ ആണെന്ന് അഡ്വ ബിഎ ആളൂർ.ഗോവിന്ദച്ചാമി മുംബൈയിൽ പ്രവർത്തിക്കുന്ന മയക്കു മരുന്ന് സംഘത്തിലെ സജീവ സാന്നിധ്യമാണെന്നും ഇയാൾക്ക് വേണ്ടി കോടതിയിൽ ഹാജരായതിൽ കുറ്റബോധമില്ലെന്നും ആളൂർ പറഞ്ഞു.
മുംബൈ പനവേൽ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണ് ഇവർ. ഇവരിൽ തമിഴ്നാട്ടുകാരും ഉൾപ്പെടുന്നു. എന്നാൽ മറ്റു പല കേസുകളിലും പോലെ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. അതിനാൽ തന്നെ കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗോവിന്ദച്ചാമി സൗമ്യയെ ബലാത്സംഗം ചെയ്തു എന്നത് കെട്ടിച്ചമച്ച കഥയാണെന്നും മോഷണ ശ്രമം മാത്രമായിരുന്നു അയാളുടെ ലക്ഷ്യമെന്നും ആളൂർ പറഞ്ഞു. പീഡനക്കുറ്റമാരോപിച്ച് ഗോവിന്ദച്ചാമിക്കെതിരെ പോലീസ് ഹാജരാക്കിയ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും ആളൂർ കൂട്ടിച്ചേർത്തു.
The case filed against Govindachami was fabricated, says Adv. BA Aloor
Govindachami alias Charlie has links with a Mumbai centered drug mafia.