ആപ്പ്ജില്ല

'ഗജരാജരത്നം' ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു

ഒരു മാസത്തോളമായി ഗുരുവായൂർ പത്മനാഭൻ ചികിത്സയിലായിരുന്നു. ഗുരുവായൂർ കേശവന് ശേഷം ഏറ്റവും ദേവസ്വത്തിലെ ഏറ്റവും മുഖ്യ ആന എന്ന പ്രത്യേകതയും പത്മനാഭനുണ്ട്.

Samayam Malayalam 26 Feb 2020, 3:16 pm
ഗുരുവായൂർ ദേവസ്വത്തിലെ ഏറ്റവും മുഖ്യനായ ആന എന്ന് വിശേഷണമുള്ള ഗജരാജര്തനം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.10 നായിരുന്നു അന്ത്യം. 85 വയസ്സുള്ള പത്മനാഭൻ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
Samayam Malayalam Guruvayur Padmanabhan
ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു


ദിവസങ്ങളായി ചികിത്സ നല്‍കിയിരുന്നെങ്കിലും താടിയെല്ലിനും അടിവയറ്റിലുമുള്ള നീര് കുറഞ്ഞിരുന്നില്ല. രക്തത്തില്‍ ശ്വേത രക്താണുക്കളുട അളവും വളരെയധികം കൂടുതലയാരുന്നു.

Also Read :രാജസ്ഥാനിൽ വിവാഹ സംഘത്തിന്‍റെ ബസ് പുഴയിലേക്ക് മറിഞ്ഞ് വൻ ദുരന്തം; 24 പേർ മരിച്ചു

ഗുരുവായൂര്‍ കേശവന് ശേഷം ദേവസ്വത്തിലെ ആനകളില്‍ മുഖ്യനായിരുന്നു പത്മനാഭന്‍. നിരവധി ആരാധകരുള്ള ആനയാണ് പത്മനാഭന്‍. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പ് തുക വാങ്ങുന്ന തലയെടുപ്പുള്ള ആന എന്ന പ്രത്യേകതയും ഗുരുവായൂര്‍ പത്മനാഭനുണ്ട്. ഒരു എഴുന്നെള്ളിപ്പിന് രണ്ടേ കാല്‍ ലക്ഷമായിരുന്നു ഏക്കമായി വാങ്ങിയിരുന്നത്.

Also Read : ഉത്തരമുണ്ടോ ഈ 6 ചോദ്യങ്ങൾക്ക്? അമിത് ഷാ രാജി വെക്കണമെന്ന് സോണിയ ഗാന്ധി

1954 ജനുവരി മാസം 18ാം തിയതിയാണ് പത്മനാഭനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തുന്നത്. 1962 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിടമ്പ് എടുത്തിരുന്നത് ഈ ആനയാണ്. തൃശ്ശൂര്‍ പൂരത്തിന് സ്ഥിരമായി പത്മനാഭന്‍ പങ്കെടുത്തിരുന്നു.

ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തില്‍ കേശവന്റെ പ്രതിമയില്‍ മാലയിട്ടിരുന്നത് പത്മനാഭനായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്