ആപ്പ്ജില്ല

പപ്പയെയും മമ്മിയെയും ചേട്ടായിയെയും ഇനി കാണാന്‍ പറ്റൂല്ലാല്ലേ? ബാക്കിയായ അഞ്ചുവയസ്സുകാരിയുടെ ചോദ്യം

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തതോടെ ഒറ്റയ്ക്കായത് അഞ്ചു വയസ്സുകാരിയായ അലീനയാണ്. ഏവരുടെയും ഉള്ളുലയ്ക്കുന്ന ചോദ്യമാണ് അന്ത്യചുംബനം നല്‍കാനെത്തും മുമ്പെ അലീന അവസാനമായി ചോദിച്ചത്.

Samayam Malayalam 26 Jan 2020, 2:25 pm
അടിമാലി: വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു. ഇതോടെ ഒറ്റയ്ക്കായത് അഞ്ചു വയസ്സുകാരിയായ അലീനയാണ്. ഈ അഞ്ചുവയസ്സുകാരി തന്നെയാണ് ഇവരുടെ മരണവിവരം പുറംലോകത്തെ അറിയിച്ചത്.
Samayam Malayalam Adimali Suicide


എന്നാല്‍, ഏവരുടെയും ഉള്ളുലയ്ക്കുന്ന ചോദ്യമാണ് അലീന അവസാനമായി ചോദിച്ചത്. 'പപ്പയും മമ്മിയും ചേട്ടായിയും എന്നോടു പിണങ്ങിക്കിടന്നതല്ലല്ലോ? ഇനി എനിക്ക് അവരെ കാണാന്‍ പറ്റൂല്ലല്ലേ...' അന്ത്യചുംബനം നല്‍കാനെത്തും മുമ്പെ അഞ്ചുവയസ്സുകാരിയുടെ വാക്കുകള്‍.

കമ്പിളിക്കണ്ടം തെള്ളിത്തോട് അര്‍ത്തിയില്‍ ജോസഫ് തോമസിന്റെയും മിനിയുടെയും ഇളയ മകളാണ് അലീന. ജോസഫ് (53), അബിന്‍ (12) മിനി (46) എന്നിവര്‍ വ്യാഴാഴ്ച രാത്രിയാണു മരിച്ചത്. മൂന്നു പേരും വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത്. കടബാധ്യതയെ തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. മൂവരുടെയും മൃതദേഹം പാറത്തോട് സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്‌കരിച്ചു. ജോസഫിന്റെ ആത്മഹത്യക്കുറിപ്പില്‍ 3 പേരെയും ഒരേ കല്ലറയില്‍ അടക്കം ചെയ്യണമെന്ന് എഴുതിയതിനാല്‍ അപ്രകാരമാണ് സംസ്‌കരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്