കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് അവസാനഘട്ടത്തിൽ എത്തിനിൽക്കേ അന്വേഷണ ചുമതല ഉണ്ടായിരുന്ന എസ് പിക്ക് സ്ഥലംമാറ്റം. എറണാകുളം ക്രൈംബ്രാഞ്ച് എസ് പി കെ എസ് സുദർശനെയാണ് സ്ഥലം മാറ്റിയത്.
സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സോളാർ കേസ് അന്വേഷിച്ചിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് സുദർശനെയും മാറ്റാൻ ഉത്തരവ് ഇറങ്ങിയത്.
സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചെന്നും ഉടൻ തന്നെ ചുമതലയേറ്റെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. അതേസമയം, നടിയെ ആക്രമിച്ച കേസിൽ സുദർശൻ തുടരണമോ വേണ്ടയോ എന്ന് വ്യക്തമാക്കിയിട്ടില്ല.
ഡി ജി പി എ ഹേമചന്ദ്രനും മൂന്ന് എസ് പിമാരും അടക്കം ഏഴ് ഉദ്യോഗസ്ഥർക്കെതിരെയാണ് സോളാർ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് സർക്കാർ നടപടിയെടുത്ത്.
The SP who investigate actress attack cases get transferred
Ernakulam Crime Branch SP KS Sudharshan, who investigate actress attack cases get transferred