ആപ്പ്ജില്ല

സംസ്ഥാനത്ത് തീയറ്ററുകള്‍ ഉടന്‍ തുറക്കുമോ? ചലച്ചിത്ര സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ധാരണ

തീയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കില്‍ കൊവിഡ് കുറയാത്ത സാഹചര്യത്തില്‍ അടച്ചിടല്‍ തുടരുകയാണ്.

Samayam Malayalam 19 Nov 2020, 1:55 pm
തിരുവനന്തപുരം: കേരളത്തില്‍ തീയറ്ററുകള്‍ തുറക്കാന്‍ ഇനിയും വൈകും. രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് തീയേറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായത്. വിവിധ ചലച്ചിത്ര സംഘടനകളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്.
Samayam Malayalam mumbai theaters
പ്രതീകാത്മക ചിത്രം (Photo: Reuters)


Also Read: വരുന്നു 'ഹരിത വിപ്ലവം'; പത്ത് വർഷത്തിൽ ബ്രിട്ടണിൽ ഡീസൽ, പെട്രോൾ കാറുകൾ അപ്രത്യക്ഷമാകും!

തീയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കില്‍ കൊവിഡ് കുറയാത്ത സാഹചര്യത്തില്‍ അടച്ചിടല്‍ തുടരുകയാണ്. മുമ്പ് സര്‍ക്കാര്‍ വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലും തത്കാലം തീയറ്ററുകള്‍ തുറക്കേണ്ടെന്നുള്ള തീരുമാനത്തിലാണ് എത്തിച്ചേര്‍ന്നത്.

തീയറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം, തീയറ്ററുകള്‍ തുറക്കുകയാണെങ്കില്‍ കര്‍ശനമായി മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെ വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.

Also Read: Live: ശബ്ദം സ്വപ്ന സുരേഷിന്‍റേത് തന്നെ; 'എപ്പോള്‍ സംസാരിച്ചതെന്ന് ഓര്‍മ്മയില്ല'

ഒന്നിടവിട്ടുള്ള സീറ്റുകളില്‍ ആളുകളെ ഇരുത്തി തീയറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഇത് അനുസരിച്ച് തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുനഃരാരംഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്