ആപ്പ്ജില്ല

ബെംഗലൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസിൽ കൊള്ള

രാവിലെ ബസ് സുരക്ഷിതമായി ബെംഗലൂരുവിലെത്തി

TNN 31 Aug 2017, 9:15 am
കോഴിക്കോട്: കോഴിക്കോട് നിന്നും ബെംഗലൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ കൊള്ള. കർണാടകയിൽ വെച്ച് ബൈക്കിലെത്തിയ സംഘമാണ് യാത്രക്കാരെ കൊള്ളയടിച്ചത്. യാത്രക്കാരുടെ സ്വർണ്ണ ആഭരണങ്ങളും പണവും കൊള്ളയടിച്ചു. മൈസൂരിനടുത്തുള്ള ചിക്കനല്ലൂരിൽ വെച്ചായിരുന്നു സംഭവം.
Samayam Malayalam theft in kstrc bus came to bengaluru
ബെംഗലൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസിൽ കൊള്ള


ചിക്മഗലൂരിൽ വെച്ച് പുലർച്ചെ മൂന്ന് മണിയോടെ ഡ്രൈവർ പ്രാഥമികാവശ്യത്തിനായി ബസ് നിർത്തിയിട്ടപ്പോഴാണ് ബൈക്കിലെത്തിയ നാലംഗ സംഘം ബസിലേക്ക് കയറിയത്. യാത്രക്കാരുടെ കഴുത്തിൽ കത്തി വെച്ച് വധഭീഷണി മുഴക്കിയാണ് ആഭരണങ്ങളും പണവും തട്ടിയെടുത്തത്. യാത്രക്കാർ ചിക്കനല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു. രാവിലെ ബസ് സുരക്ഷിതമായി ബെംഗലൂരുവിലെത്തി.

Theft in KSTRC bus came to Bengaluru

In the wee hours four bikers threatened the passangers in a KSRTC bus travelling to Bengaluru.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്