തിരുവനന്തപുരം: രാജ്യത്ത് ജാതിയുടേയും മതത്തിൻ്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ എങ്ങും നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനാധിപത്യ, മതേതര വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൻ്റെ സമാപന സമ്മേളനം കാര്യവട്ടം കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രി എന്ന പദവി എന്താണെന്ന് പോലും നരേന്ദ്രമോദി മറന്നുപോയിരിക്കുന്നു. ആര്‍എസ്എസ് പ്രചാകരനെ പോലെയാണ് നരേന്ദ്രമോദി പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കാമ്പസുകളെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. ഇതിനെതിരെയുള്ള പോരാട്ടത്തില്‍ കാമ്പസുകള്‍ കൂടുതല്‍ സര്‍ഗാത്മകമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ കാമ്പസുകളെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. ഇതിനെതിരെയുള്ള പോരാട്ടത്തില്‍ കാമ്പസുകള്‍ കൂടുതല്‍ സര്‍ഗാത്മകമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.