ആപ്പ്ജില്ല

ഒരു മണിക്കൂർ നിർത്താതെ മഴപെയ്താൽ ഓടയിലെ മാലിന്യം വീട്ടിൽ; ബിജെപി സിറ്റിങ് വാർഡിൽ വികസനമില്ലെന്ന് വിവി രാജേഷ്

താൻ മത്സരിക്കുന്നത് ബിജെപിയുടെ സിറ്റിങ് വാർഡിലാണെന്ന് ഓർക്കാതെയാണ് വാർഡിലെ ഡ്രൈനേജ് പ്രശ്നത്തിനെതിരെ രാജേഷ് ആഞ്ഞടിച്ചത്.

Samayam Malayalam 24 Nov 2020, 8:59 pm
Samayam Malayalam vv rajesh
വിവി രാജേഷ് |Facebook
തിരുവനന്തപുരം: പൂജപ്പുരയിലെ ബിജെപി സിറ്റിങ് സീറ്റിൽ മത്സരിക്കുന്ന വിവി രാജേഷിന് പറ്റിയ അമളി വൈറൽ. താൻ മത്സരിക്കുന്നത് ബിജെപിയുടെ സിറ്റിങ് വാർഡിലാണെന്ന് ഓർക്കാതെ വാർഡിലെ വികസനമില്ലായ്മക്കെതിരെ ആഞ്ഞടിക്കുന്ന വിവി രാജേഷിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പൂജപ്പുര വാർഡ് തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു രാജേഷിന്റെ പ്രസംഗം.

"ഇന്നലെ ഞങ്ങൾ പ്രചാരണത്തിന് ഇറങ്ങിയപ്പോൾ വാർഡിലെ അമ്മമാർ കയ്യിൽ പിടിച്ച് പറഞ്ഞ പ്രധാന പ്രശ്നം പൂജപ്പുരയിൽ ഒരു മണിക്കൂർ നിർത്താതെ മഴപെയ്താൽ ഡ്രൈനേജിലെ മാലിന്യം വീടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ്. അതുകേട്ട് ഞാൻ ഞെട്ടി. അതിശയിച്ചുപോയി."

Also Read: സ്‌കൂളുകളും കോളേജുകളും തുറക്കുന്നതെന്ന്? നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

"നമ്മളൊക്കെ കരുതും പൂജപ്പുരയെന്നാൽ ഒരുപാട് വികസനമെത്തിയ സമതല പ്രദേശങ്ങളുള്ള വാർഡാണെന്ന്. മിക്ക ബൂത്തുകളിലും പോയി. എല്ലാവർക്കും പറയാനുള്ളത് ഡ്രൈനേജ് പ്രശ്നമാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മഴപെയ്താൽ ഡ്രൈനേജിലെ വെള്ളം വീടുകളിലൂടെ ഒഴുകുന്നു." എന്നായിരുന്നു വിവി രാജേഷിന്റെ പ്രസംഗം.

ബിജെപിക്കാരിയായ കൗൺസിലറാണ് പൂജപ്പുരയിലേത് എന്നുള്ളകാര്യം ഓ‍ര്‍ക്കാതെയായിരുന്നു വി വി രാജേഷ് ആഞ്ഞടിച്ചത്. നിലവിലെ കൗൺസിലറായ ഡോ ബി വിജയലക്ഷ്മി, ഒ രാജഗോപാൽ എംഎൽഎ എന്നിവരെ വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. രാജേഷിന് നാക്കുപിഴ സംഭവിച്ചതാണെന്നാണ് ബിജെപിയുടെ ന്യായീകരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്