ആപ്പ്ജില്ല

തിരുവനന്തപുരത്തെ വൈറോളജി ലാബ് ജനുവരിയിൽ പ്രവർത്തന സജ്ജമാകും

ആറുമാസത്തിനുള്ളിൽ രോഗനിർണ്ണയത്തിനുള്ള സൌകര്യം വൈറോളജി ലാബിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

Samayam Malayalam 18 Jun 2019, 7:58 pm
തിരുവനന്തപുരം: തോന്നയ്ക്കൽ ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി 2020 ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും. പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി. രോഗനിർണ്ണയത്തിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.
Samayam Malayalam virology lab


ഇറക്കുമതി ലൈസൻസുള്ള സ്ഥാപനം എന്ന നിലയ്ക്ക് ട്രോപ്പിക്കൽ ബോട്ടണിക്കൽ ഗാർഡനാണ് ഇറക്കുമതി ചുമതല. ആറുമാസത്തിനുള്ളിൽ രോഗനിർണ്ണയത്തിനുള്ള സൌകര്യം വൈറോളജി ലാബിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

പ്രഗത്ഭ ശാസ്ത്രജ്ഞന്മാർ ഉൾപ്പെടെയുള്ളവരുടെ നിയമനം വേഗത്തിലാക്കാനും തീരുമാനിച്ചു. പ്രശസ്ത വൈറോളജിസ്റ്റ് വില്ല്യം ഡബ്ല്യൂ ഹാളിനെ സീനിയർ അഡ്വൈസറായി നിയമിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്