ആപ്പ്ജില്ല

പെൻഷൻകാര്‍ ആത്മഹത്യ ചെയ്യുന്നത് ഇതാദ്യമല്ലെന്ന് കടകംപള്ളി

കെഎസ്ആര്‍ടിസി പെൻഷൻ പ്രശ്നം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നു

TNN 20 Feb 2018, 7:41 pm
തിരുവനന്തപുരം: കേരളത്തിൽ പെൻഷൻകാര്‍ ആത്മഹത്യ ചെയ്യുന്നത് ഇതാദ്യമല്ലെന്ന് ദേവസ്വം, സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. എൽഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ പെൻഷൻകാരുടെ ആത്മഹത്യകളെക്കുറിച്ച് മാത്രമേ എല്ലാവരും സംസാരിക്കുന്നുള്ളൂവെന്നും യുഡിഎഫ് കാലത്തും പെൻഷൻകാര്‍ ആത്മഹത്യ ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Samayam Malayalam this is not the first time pensioners suicide says kadakampally
പെൻഷൻകാര്‍ ആത്മഹത്യ ചെയ്യുന്നത് ഇതാദ്യമല്ലെന്ന് കടകംപള്ളി


സഹകരണവകുപ്പുമായി സഹകരിച്ച് കെഎസ്ആര്‍ടിസി പെൻഷൻ സഹകരണ ബാങ്കുകള്‍ വഴി നല്‍കുന്നതിന്‍റെ വിതരോണ്ഘാടനത്തിൽ പങ്കെടുക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ജീവിതം യഥാര്‍ത്ഥത്തിൽ സംഘര്‍ഷങ്ങളും പ്രയാസങ്ങളും നിറഞ്ഞതാണെന്നും യുഡിഎഫ് കാലത്ത് 26 പേരോളം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലിൽ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും വേദിയില്‍ ഇരിക്കെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ പ്രസ്താവന.

എൽഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ ചെറിയ പ്രശ്നങ്ങളെ പോലും പെരുപ്പിച്ച് കാണിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്നും കെഎസ്ആര്‍ടിസി പ്രശ്നം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണെന്നും മന്ത്രി ആരോപിച്ചു. കെഎസ്ആര്‍ടിസി ജനങ്ങളുടെ സ്വത്താണെന്നും സ്ഥാപനം ലാഭത്തിലാക്കാനുള്ള കോടികളുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്