ആപ്പ്ജില്ല

തോമസ് ചാണ്ടിക്കെതിരായ കേസ്; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ഭൂമി കയ്യേറ്റക്കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

Samayam Malayalam 18 Sept 2018, 6:09 pm
കൊച്ചി: ഭൂമി കയ്യേറ്റക്കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. തോമസ് ചാണ്ടിയുടെ കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി പൊതുസ്ഥലം കയ്യേറി റോഡ് നിര്‍മ്മിച്ചെന്ന പരാതിയിന്മേല്‍ നടക്കുന്ന അന്വേഷണത്തിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജി സെപ്തംബര്‍ 25ലേക്കാണ് ഹൈക്കോടതി മാറ്റിയിരിക്കുന്നത്.
Samayam Malayalam Thomas Chandy


തോമസ് ചാണ്ടി എംപി ഫണ്ട് ഉപയോഗിച്ച് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്നും ഇത് അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുമെന്നും ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് എന്നയാള്‍ കോട്ടയം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവിനെതിരെയാണ് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്